രാജ്യത്തെ ദാരിദ്ര്യം ഇപ്പോഴും ഒരു ഭൂതത്തെപ്പോലെ നില്‍ക്കുകയാണെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Must Read

ന്യൂഡല്‍ഹി: രാജ്യത്തെ ദാരിദ്ര്യം, തൊഴിലില്ലായ്മ, അസമത്വം എന്നിവയിൽ ജാഗ്രതാ നിർദേശം നൽകി ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ.

തൊഴിൽ അന്വേഷകർ തൊഴിൽ ദാതാക്കളായി മാറുന്ന സാഹചര്യം ഉണ്ടാകണം. രാജ്യത്തെ ദാരിദ്ര്യം ഇപ്പോഴും ഒരു ഭൂതത്തെപ്പോലെ നിൽക്കുകയാണെന്നും ദത്താത്രേയ ഹൊസബലെ പറഞ്ഞു.

20 കോടി ജനങ്ങൾ ഇപ്പോഴും ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നത് വളരെ സങ്കടകരമായ കണക്കാണ്. 23 കോടി ജനങ്ങളുടെ പ്രതിദിന വരുമാനം 375 രൂപയിൽ താഴെയാണ്. തൊഴിൽ രഹിതരുടെ എണ്ണം നാല് കോടിയാണ്. ലേബർ ഫോഴ്സ് സർവേ പ്രകാരം തൊഴിലില്ലായ്മ നിരക്ക് 7.6 ശതമാനമാണ്, ഹൊസബലെ കൂട്ടിച്ചേർത്തു.

Latest News

കെടിയു വിസി നിയമനം; കോടതി വിധി പൂർണമായി പാലിക്കുമെന്ന് ഗവർണർ

കോഴിക്കോട്: സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി പൂർണമായും പാലിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും കോടതിയെ ബഹുമാനിക്കണമെന്നും...

More Articles Like This