പാലത്തായി കേസിൽ പൊലീസ് വീഴ്ച ചൂണ്ടിക്കാണിച്ചു; നിയമസഹായവേദിക്ക് ഭീകരമുദ്ര ചാർത്തി പൊലീസ്, സംഘടനയിൽ പ്രവർത്തിക്കരുതെന്ന് സന്നദ്ധ പ്രവർത്തകന് ഭീഷണി

0
260

പാലത്തായി കേസിൽ പൊലീസ് വീഴ്ച ചൂണ്ടിക്കാണിച്ചതിന് കുറ്റിപ്പുറം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നിയമസഹായ വേദിക്ക് ഭീകരമുദ്ര ചാർത്തി പൊലീസ്. ലീഗൽ അസിസ്റ്റൻസ് ടീം എന്ന സംഘടനയുടെ കോർഡിനേറ്ററായ മലപ്പുറം സ്വദേശി സുഹൈലിനെ ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി സുഹൈൽ സാമൂഹ്യ മാധ്യമങ്ങളിൽ ഇട്ട കുറിപ്പിൽ ആരോപിച്ചു. ഇമെയിലിൽ നിന്ന് ഐപി അഡ്രസ് ട്രാക്ക് ചെയ്‌ത്‌ തന്റെ നമ്പർ കണ്ടെത്തിയ മിടുക്ക് പീഡനക്കേസിൽ ഉപയോഗിച്ചിരുന്നുവെങ്കിൽ പ്രതി ഇപ്പോൾ ജയിലിൽ കിടന്നേനെയെന്ന് സുഹൈൽ പരിഹസിച്ചു. കേസിൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടി ലാറ്റ് വിവിധ വകുപ്പുകളിൽ പരാതി നൽകിയിരുന്നു, ഇതാണ് പൊലീസുകാരെ ചൊടിപ്പിച്ചത്. തന്നെ പൊലീസ് സ്റ്റേഷനിലേക്ക് അകാരണമായി വിളിപ്പിച്ചതും പൊലീസുകാരുടെ അനാവശ്യമായുള്ള പഞ്ച് ഡയലോഗുകളും വീട്ടുകാരെ വേദനിപ്പിച്ചതായും സുഹൈൽ വിശദമാക്കി.

സുഹൈലിന്റെ കുറിപ്പിന്റെ പൂർണരൂപം

ഞാൻ എന്ന തീവ്രവാദി…
കഴ്ഞ്ഞ രണ്ട് മൂന്നു മാസങ്ങൾക്ക് മുമ്പ് നമ്മൾ ഓരോരുത്തരും ശബ്‌ദിച്ച ഒരു വിഷയം ആയിരുന്നു പലതായി പീഡനം. പത്മരാജൻ എന്ന ബിജെപി നേതാവ് ഒരു 9 വയസുകാരിയെ പീഡിപ്പിച്ചു എന്ന് നമ്മൾ ഓരോരുത്തരും സോഷ്യൽ മീഡിയയിലൂടെ കേട്ടറിഞ്ഞു… നമ്മൾ എല്ലാവരും സോഷ്യൽ മീഡിയയികൂടെ ഒരുപാട് പ്രതിഷേധിച്ചു…..
ഈ വിഷയത്തിൽ ഞാനും.. ഞാൻ ഉൾപ്പെടുന്ന ലീഗൽ അസ്സിസ്റ്റൻസ് ടീം (lat) എന്ന സംഘടനയും തുടക്കം തൊട്ടേ കുട്ടിക്ക് നീതി ലാഭിക്കാന് വേണ്ടി ശബ്‌ദം ഉയർത്തി കൊണ്ടെരിന്നു…..
ഈ കേസിൽ പോലീസിനും മറ്റും പറ്റിയ വീഴ്ച്ചകൾ ചൂണ്ടി കാണിച്ച് നിരന്തരം ഒരുപാട് പരാതികൾ നമ്മൾ കൊടുത്തു…. അതിന് ഒന്നും ഒരു നടപടിയും എടുക്കാതെ 89ആം ദിവസം പ്രതി പ്രത്മരാജൻ എതിരെ പോക്സോ ഉൾപ്പെടുത്താതെ ചാർജ് ഷീറ്റ് സ്പെഷൽ ബ്രാഞ്ച് സമർപ്പിച്ചു…
കുട്ടിയുടെ വീട്ടുകാരെ പലതും പറഞ്ഞ് തെറ്റിതരിപ്പിച്ച് കേസ് പലരും തെറ്റായ മാർഗ്ഗത്തിൽ മുന്നോട്ട് കൊണ്ട് പോയി….

ഇന്ന് ആ പിഞ്ച് മോളെ സമൂഹം വിളിക്കുന്നു “ഇര”
പ്രതിയായ പപ്പു സാർ എന്നും ഈ ഇറങ്ങി നടക്കുന്നു….
എന്ത് കൊണ്ട്….
അയാള് തെറ്റൊന്നും ചെയ്തില്ല്ലോ ഇന്ന് പലരും പറഞ്ഞ് തുടങ്ങി….. പിന്നെ ആരാ എവിടെ തെറ്റ് ചെയ്തത്….. 7 തവണ മൊഴി എടുത്തപ്പോൾ കുട്ടി രണ്ട് തവണ തിയതി മാറ്റി പറഞ്ഞ് എന്ന് ചൊല്ലി പോലീസ്….
അല്ല… 7 തവണ ഒക്കെ ഒരു കുട്ടിയുടെ മൊഴി എടുക്കാൻ പറ്റുമോ????
ഈ ബന്ധപ്പെട്ട cwc എല്ലാം എവിടെ ആയിരുന്നു???…
ഇനി നാളെ സമൂഹം ആ പെങ്ങൾ കുട്ടിയെ വേഷ്യ എന്ന് വിളിച്ചെന്ന്‌ വരും…
പത്മരാജന് സമൂഹത്തിൽ ഇറങ്ങി നടക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 60 ദിവസത്തോളം ആയി….

ഇന്നലെ എന്റെ വീട്ടിൽ എന്നെ അന്വേഷിച്ച് 2 പൊലീസുകാർ വന്നു… ഉമ്മയും അനിയനും മാത്രമേ ഉണ്ടായിരുന്നുള്ളൂ….
അവർ എന്റെ മുന്ന് കാലത്തെ കുറിച്ചും lat നെ കുറിച്ചും എല്ലാം അന്വേഷിച്ച്… എന്റെ വീട്ടിലെ ഓരോരുത്തരുടെയും പേര് വിവരങ്ങൾ എല്ലാം എടുത്തു… പേടിച്ച് കൊണ്ട് ഉമ്മ എന്നെ വിളിച്ചു…നിന്നെ അന്വേഷിച്ച് പൊലീസുകാർ വീട്ടിൽ വന്നിട്ടുണ്ട് എന്താ കേസ് ചോദിച്ച്… എന്നിക്ക്‌ ആലോചിച്ച് ഒട്ടും പിടി കിട്ടുന്നില്ല… ഞാൻ ci ക്ക് വിളിച്ച്… അദ്ദേഹം നാളെ 10 മണിക്ക് സ്റ്റേഷനിൽ എത്തണം എന്ന് പറഞ്ഞു… എന്താ കാര്യം ചോദിക്കുമ്പോൾ …ഒന്നും പറയുന്നില്ല.
സാറേ കാരണം സഹിതം നോട്ടീസ് അയക്കത്തെ എനിക്ക് വരാം പറ്റില്ല എന്ന് പറഞ്ഞു…. വീട്ടിൽ എല്ലാവരും പേടിച്ച് എന്താ കാര്യം അറിയാതെ എന്നോട് ചോദിക്കാണ്…. ഇന്ന് ഉപ്പ എന്നേം കൊണ്ട് സ്റ്റേഷനിൽ പോയി….. ” എന്റെ വീട്ടിൽ ഇന്നേ വരെ ഒരു പോലീസ് ഓഫീസർ ആർക്കും വന്നിട്ടില്ല എന്ന് മൂപരും”
സ്റ്റേഷനിൽ CI സർ വിളിപ്പിച്ച് നിനക് എന്ത് ഭീകര സഘടന യായി ആണ് ബന്ധം ചോദിച്ചു… ഉപ്പയുടെ മുന്നിൽ നിർത്തി കുറേ പഞ്ച് dialogue അടിച്ച് അങ്ങേർ… അപ്പോഴും വിഷയം എന്താണ് എന്ന് എന്നോട് പറഞ്ഞില്ല…. Statement എടുക്കാൻ വേണ്ടി writer വന്ന് കര്യങ്ങൾ പറയാൻ പറഞ്ഞ്…. എന്ത് കര്യങ്ങൾ എന്ന് ഞാനും??? C I കുറേ എന്തൊക്കെയോ പറഞ്ഞു…. ഇനി മേലാൽ LAT എന്ന സംഘടനയില് പ്രവർത്തിക്കരുത് എന്നല്ലാതെ വിഷയം എന്താണ് എന്ന് പറഞില്ല… പിന്നീടാണ് ഉപ്പ ചോദിക്കുന്നത് പലത്തായി വിഷയത്തിൽ നീ ഇടപെട്ടിട്ടുണ്ടോ എന്ന്….
ആ കേസിൽ LAT ന്റെ പേരിൽ പൊലീസ് department ന്ന് പറ്റിയ വീഴ്ചകൾ ചൂണ്ടി കാണിച്ച് വിവിധ വകുപ്പുകൾക്ക് പരാതി കൊടുത്തിരുന്നു…
സംഘടനയുടെ mail I’d ആക്സസ് ചെയ്ത എന്നെ പറ്റി കണ്ണൂർ DIG ഓഫീസിൽ നിന്നുള്ള ഉള്ള അന്വേഷണം ആണ് ഇത് പോലും…… LAT ന്റെ secratary ആയ jashiqന്റെ പേര് വെച്ച് ഞാൻ അയച്ച mailന്റെ IP അഡ്രസ്സ് trace ചെയ്ത് എന്റെ മൊബൈൽ നമ്പർ എടുത്ത്… ആ നമ്പറിന്റെ details എടുത്താണ് പോലീസ് എന്നെ തേടി എത്തിയത്….
എന്റെ കോൾ റെക്കോർഡ് അടക്കം അവർ ഏതാനും ദിവസങ്ങൾ ആയി എന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ട് പോലും….
ഞാൻ ആ പോലീസ് സ്റ്റേഷനിൽ നിന്ന് പുച്ചതോടെ ഒന്ന് ചിരിച്ചു…. എന്നെ കണ്ടെത്താൻ കാണിച്ച മിടുക്ക് ആ കേസിൽ കാണിച്ചിരുന്നെ ആ കുട്ടിക്ക് ഇന്ന് നീതി കിട്ടുമായിരുന്നു…..
എന്റെ statement എടുത്തു അവർ എഴുതി ചേർത്തത് ഒക്കെ വായിച്ച് നോക്കുന്ന ഇടക്ക് രണ്ട് മൂന് ഇടങ്ങളിൽ “മറ്റു തീവ്രവാദ സഘടനയിൽ എനിക്ക് ബന്ധം ഇല്ല” എന്ന് എഴുതിയത് കണ്ടു…….
രാവിലെ 10 മണി തൊട്ട് ഉച്ച 2 മണി വരെ അവിടെ തന്നെ ആയിരുന്നു….
പാവം എന്റെ ഉപ്പ ഒരുപാട് പേടിച്ചു…….
24 മണിക്കൂറിന് ഉള്ളിൽ എന്നെ പറ്റിയുള്ള വിവരങ്ങൾ കൈമാറാൻ ആണ് പോലും കണ്ണൂർ DIG ഓഫീസിൽ നിന്ന് പറഞ്ഞത് പോലും…. അതിന് ഇടക്ക്‌ CI “crime against സ്റ്റേറ്റ് ” എന്ന് ഒന്ന് രണ്ട് തവണ പറയുന്നത് കേട്ടു…. ഈ പീഡിപ്പിച്ച പ്രതി എങ്ങനെ സ്റ്റേറ്റ് ആവുന്നെ എന്ന് എനിക്ക് ആലോചിട്ട്‌ ഒട്ടും പിടിയും കിട്ടുന്നില്ല…
എന്തായാലും ഈ ഒരു അന്വേഷണം കൊണ്ട് എന്റെ ഉപ്പന്റെ മുന്നിൽ ഞാൻ ഒരു പ്രതിക്ക് തുല്യം ആയി… നിന്നെ കൊണ്ട് ഇത്രേം കാലം ആയിട്ടും ഒരു കാര്യവും ഉണ്ടായിട്ടില്ല എന്നും ഞാൻ കാരണം എന്റെ വീട്ടിലെ സമാധാനം പോയിട്ടെ ഒള്ളൂന്നും വളരെ സന്തോഷ പൂർവ്വം അറിയാൻ പറ്റി…. ഇനി ഇങ്ങനെ ഉള്ള പ്രവർത്തനം തുടയിരുകയാനെങ്ങിൽ ഈ വീട്ടിൽ നിന്ന് ഇറങ്ങിക്കോ.. എന്നിക്ക് നിന്നെ ഇങ്ങനെ പോറ്റാൻ പറ്റില്ല എന്ന്….

ഈ രണ്ട് ദിവസം വൈകാരികമായി പലതും പറഞ്ഞ് മാനസികമായി ഞാൻ വല്ലാണ്ട്‌ അനുഭവിച്ചിട്ടുണ്ട്….

പ്രിയ കൂട്ടുകാരെ ഒരുപക്ഷേ എന്നെ നാളെ ഒരു തീവ്രവാദിയായ് മുദ്ര കുത്തിയെക്കാം…. Lat എന്ന സംഘടനയെ ഒരു തീവ്രവാദി സംഘടന എന്ന് പറഞ്ഞേക്കാം…
ഇന്ന് എനിക്ക് വീട്ടിൽ നിന്ന് പറഞ്ഞ രണ്ട് ഓപ്ഷൻ ഒന്നെങ്കിൽ ഇത് പോലെയുള്ള പ്രവർനത്തിൽ നിന്ന് വിട്ട് നിന്ന് വീട്ടിലെ കാര്യം നോക്കി ജീവിക്കാം…. അല്ലെങ്കിൽ വീട്ടിൽ നിന്ന് ഇറങ്ങാം……
എന്റെ പ്രിയ കൂട്ടുകാരെ എനിക്കും ഒരു 7 വയസുള്ള പെങ്ങൾ ഉണ്ട് അവളെ കെട്ടിപിടിച്ച് കരയ്ക്കയല്ലാതെ ഒന്നിനും എനിക്ക് ഈ നിമിഷം കഴിഞ്ഞിയുന്നില്ല…… ഇവളെ പോലെ ഒരു പെങ്ങൾ കുട്ടിക്ക് വേണ്ടി ഞാൻ അയച്ച പാരതി കൊണ്ടാണ് എന്റെ IP trace ചെയ്ത് എനിക്ക് എതിരെ അന്വേഷണം വന്നത്…..

ഇനി നിങൾ പറയൂ… ഞാൻ ഈ സമൂഹത്തിൽ നിന്ന് കൊണ്ട് എന്റെ കാര്യങ്ങൾ മാത്രം നോക്കി ജീവിക്കണോ??

സുഹൈൽ വി
10/9/2020

LEAVE A REPLY

Please enter your comment!
Please enter your name here