More

    ഫേസ്ബുക്ക് ലൈവ് ഓൺ ചെയ്ത് കൈ‍ഞരമ്പ് മുറിച്ചു ആത്മഹത്യാ ശ്രമം നടത്തിയ യുവാവിനെ പൊലീസ് അനുനയിപ്പിച്ച് രക്ഷിച്ചു

    Must Read

    ഫേസ്ബുക്ക് ലൈവ് ഓൺ ചെയ്ത് കൈ‍ഞരമ്പ് മുറിച്ചു ആത്മഹത്യാ ശ്രമം നടത്തിയ യുവാവിനെ പൊലീസ് അനുനയിപ്പിച്ച് രക്ഷിച്ചു.കോട്ടയം പാലായിലാണ് സംഭവം. പാലാ കിഴതടിയൂർ സ്വദേശിയായ മുപ്പതുകാരനാണ് ഫേസ്ബുക്ക് ലൈവ് ഓണാക്കി ആത്മഹത്യാശ്രമം നടത്തിയത്. എന്നാൽ ഒരാൾ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ പൊലീസ് യുവാവിനെ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. വീട്ടിൽ തനിച്ചായിരുന്ന സമയമാണ് യുവാവ് ആത്മഹത്യ ചെയ്യുകയാണെന്നറിയിച്ച് ഫേസ്ബുക്കിൽ ലൈവ് ഇട്ടത്. ‘എന്റെ ആത്മഹത്യ ലൈവ്’ എന്ന പേരിലാണ് ദൃശ്യങ്ങൾ പ്രചരിച്ചത്. ഇതു ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കളിലൊരാൾ പൊലീസിനെ വിവരമറിയിച്ചു. എസ്എച്ച്ഒ കെ.പി.തോംസണിന്റെ നേതൃത്വത്തിൽ പൊലീസ് ഉടൻ സ്ഥലത്തെത്തി.

    LEAVE A REPLY

    Please enter your comment!
    Please enter your name here