പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം മൂന്നുതവണ പോയി; ഒടുവിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു

0
457

പ്രായപൂര്‍ത്തിയാവാത്ത രണ്ട് മക്കളെ ഉപേക്ഷിച്ചു കാമുകനൊപ്പം പോയ യുവതി അറസ്റ്റില്‍. കോട്ടപ്പുറം കണ്യാര്‍കാവ് പൂവത്തിന്‍ചുവട്ടില്‍ ദിവ്യയെയാണ് (33) ശ്രീകൃഷ്ണപുരം സിഐ കെഎം ബിനീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ദിവ്യയെ ചൊവ്വാഴ്ച മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും.

ഭര്‍ത്താവും ചൈല്‍ഡ് ലൈനും നല്‍കിയ പരാതിയില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ ഒക്ടോബര്‍ 31 മുതലാണ് ദിവ്യയെ കാണാതായത്. അതിനുമുമ്പും ഇത്തരത്തില്‍ കാണാതായിരുന്നു.

പഞ്ചായത്തില്‍ നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ ഭര്‍ത്താവും ദിവ്യയും ഒരുമിച്ചു ജീവിതം തുടരാന്‍ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് മൂന്നാമതും കാണാതായത്.

LEAVE A REPLY

Please enter your comment!
Please enter your name here