നടിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് അന്വേഷിക്കുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വിജയ് ബാബു ദുബായിയില്‍ ഒളിവില്‍ കഴിയുകയാണ് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അവിടെ തിരിച്ചില്‍ നടത്തുകയാണ്.
വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ സിറ്റി പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആഴ്ച ബ്ലൂകോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചു. സ്റ്റേഷനിൽ ഹാജരാവാൻ സിറ്റി പൊലീസ് ഇ-മെയിലില്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും കീഴടങ്ങാന്‍ തയാറായില്ല. ഈ മാസം 19ന് ഹാജരാകാമെന്നായിരുന്നു നോട്ടീസിന് വിജയ് ബാബുവിന്റെ രേഖാമൂലമുള്ള മറുപടി.