സിഎഎ വിരുദ്ധ സമര പന്തലുകളെ ആവേശത്തിരയിലാഴ്ത്തിയ “സബി കാ ഖൂൻ ശാമിൽ ഹേ യഹ കി മിട്ടി മെ എന്ന കവിതാശകലം എഴുതിയ സുപ്രസിദ്ധ ഉറുദു കവി റാഹത്ത് ഇൻഡോറി അന്തരിച്ചു

0
24

സുപ്രസിദ്ധ ഉറുദു കവി റാഹത്ത് ഇൻഡോറി അന്തരിച്ചു, ഹൃദയാഘതത്തെ തുടർന്നായിരുന്നു അന്ത്യം.കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയയും ഉണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഡോക്ടർ പറഞ്ഞു. 70 വായാസായിരുന്നു. നിരവധി ഹിന്ദി സിനിമകൾക്ക് ഗാനങ്ങൾ രചിച്ചിട്ടുണ്ട്.

സബി ക ഖൂൻ ശാമിൽ ഹെ യഹ കി മിട്ടി മേ, കിസി ക ബാപ് ക ഹിന്ദുസ്ഥാൻ തോടി ഹൈ എന്ന കവിതാശകലം ആരും മറന്നിരിക്കാൻ വഴിയില്ല. ആദ്യം പശ്ചിമ ബംഗാളിൽ നിന്നുള്ള എംപി മഹുവ മൊയ്ത്ര പാർലമെന്റിൽ ഉദ്ദരിച്ച ഈ വരികൾ പിന്നീട് സിഎഎ വിരുദ്ധ സമര പന്തുലകളെ ആവേശം കൊള്ളിക്കുന്ന വരികളായി മാറിയിരുന്നു. റാഹത്ത് ഇൻഡോറിയുടേതാണ് ഈ വരികൾ.

LEAVE A REPLY

Please enter your comment!
Please enter your name here