പിഎം കെയേഴ്‌സ് ഫണ്ടിനെ ചൊല്ലി ലോക്‌സഭയിൽ വാഗ്‌വാദം; പ്രധാനമന്ത്രി ദുരിതാശ്വാസ ഉണ്ടാവുമ്പോൾ വേറൊരു ഫണ്ടിന്റെ ആവശ്യമെന്തെന്ന് കോൺഗ്രസ്

0
133
**EDS: TV GRAB** New Delhi: Congress leader Adhir Ranjan Chowdhury speaks in the Lok Sabha during the Budget Session of Parliament, in New Delhi, Monday, Feb. 10, 2020. (LSTV/PTI Photo) (PTI2_10_2020_000076A)

പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി രൂപീകരിച്ച പിഎം കെയേഴ്‌സ് ഫണ്ടിനെ ചൊല്ലി ലോക്‌സഭയിൽ വാഗ്‌വാദം, പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസനിധി ഉണ്ടാവുമ്പോൾ മറ്റൊരു ഫണ്ടിന്റെ ആവശ്യകത എന്താണെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്ന് കോൺഗ്രസ് സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. നിലവിൽ പിഎം കെയേഴ്‌സ് ഫണ്ട് സിഎജിയുടെ ഓഡിറ്റിങ്ങിന് കീഴിൽ വരില്ല, പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന ചെയ്‌തവരുടെ വിവരങ്ങൾ ദുരൂഹമാണ്, ഇത് വെളിപ്പെടുത്താൻ സർക്കാർ തയാറായിട്ടില്ല. ഫണ്ടിനെ സിഎജിയുടെ പരിധിയിൽ കൊണ്ടുവരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

അതേസമയം പിഎം കെയേഴ്‌സ് ഫണ്ടിനെ സിഎജി ഓഡിറ്റിന് വിധേയമാക്കണമെന്ന് പറയുന്നവർ ഒരു കുടുംബത്തിന് കീഴിലുള്ള ട്രസ്റ്റുകളുടെ ഫണ്ട് ഓഡിറ്റിന് വിധേയമാക്കാൻ തയാറാവുമോ എന്ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് താക്കൂർ സഭയിൽ ചോദിച്ചു, നെഹ്‌റു കുടുംബത്തെ ലാക്കാക്കിയാണ് മന്ത്രിയുടെ ചോദ്യം, ഇന്നലെ നെഹ്‌റു വിരുദ്ധ പരാമർശത്തിന്റെ പേരിൽ മന്ത്രി സഭയിൽ മാപ്പ് പറഞ്ഞിരുന്നു. പബ്ലിക് ചാരിറ്റബ്ൾ ട്രസ്റ്റ് ആയത് കൊണ്ട് പിഎം കെയേഴ്‌സ് ഫണ്ടിന് സിഎജി ഓഡിറ്റ് ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here