ജോസ് കെ മാണിയെ ഘടകകക്ഷിയാക്കിയുള്ള എല്‍ഡിഎഫ് പ്രഖ്യാപനത്തിന് പിന്നാലെ കെഎം മാണിയുടെ മരുമകന് എംപി ജോസഫ് പിജെ ജോസഫുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ താന്‍ തയ്യാറാണെന്നും എംപി ജോസഫ്. എംപി ജോസഫ് പിന്തുണയുമായി എത്തിയത് നയപരമായ തീരുമാനമാണെന്ന് പിജെ ജോസഫ് പ്രതികരിച്ചു. ജോസ് കെ മണിയുടെ നിലപാടില്‍ കേരള കോണ്ഗ്രെസ്സില് ഭൂരിപക്ഷംപേര്‍ക്കും അതൃപ്തിയുണ്ട്. കൂടുതല്‍ പേര് ജോസ് കെ മാണി വിഭാഗം വിട്ട് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.താന്‍ എപ്പോഴും എന്നും യുഡിഎഫിനോപ്പമാണ് നിലകൊണ്ടിട്ടുള്ളതെന്നും അത് തുടരുമെന്നുമാണ് എംപി ജോസഫിന്റെ പ്രതികരണം. ജനാധിപത്യത്തില്‍ വിശ്വസിച്ചിരുന്നയാളാണ് കെഎം മാണി. പ്രതിസന്ധി ഘട്ടങ്ങളില്‍ യുഡിഎഫിനൊപ്പം നിലകൊണ്ട ആളാണ് അദ്ദേഹം. മാണി എല്‍ഡിഎഫിന് പോകാന്‍ താല്പര്യപ്പെട്ടിരുന്നില്ലെന്നും എംപി ജോസഫ് പറഞ്ഞു.
പാലായില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊടുപുഴയില്‍ വെച്ചായിരുന്നു എംപി ജോസഫ്-പിജെ ജോസഫ് കൂടിക്കാഴ്ച. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് എംപി ജോസഫ്. നേരത്തെ, എല്‍ഡിഎഫില്‍ ചേരാനുള്ള ജോസ് കെ മാണിയുടെ തീരുമാനത്തെ വിമര്‍ശിച്ച് എംപി ജോസഫ് രംഗത്തെത്തിയിരുന്നു.
പിജെ ജോസഫുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി; കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ ജോസ് കെ മാണിക്കെതിരെ മത്സരിക്കുമെന്ന് കെഎം മാണിയുടെ മരുമകന്