‘വോട്ടെടുപ്പിനിടെ നടത്തിയ ആഹ്വാനം ജനവികാരം അട്ടിമറിക്കാന്‍; സുകുമാരന്‍ നായരെ വിമര്‍ശിച്ച് പിണറായി

0
124

തിരുവനന്തപുരം:സര്‍ക്കാര്‍ അനുകൂല മനോഭാവം ഇല്ലാതാക്കാന്‍ നടത്തിയ ശ്രമത്തില്‍ എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായര്‍ വിജയിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനവികാരം അട്ടിമറിക്കാനായിരുന്നു പോളിങ് ദിനത്തിലെ അദ്ദേഹത്തിന്‍റെ ആഹ്വാനം എന്നും പിണറായി കുറ്റപ്പെടുത്തി. ജനം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു പോളിംഗ് ദിനത്തിൽ സുകുമാരന്‍ നായര്‍ പറഞ്ഞത്. അതേസമയം എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ മകളെ എംജി സര്‍വകലാശാല സിൻഡിക്കേറ്റില്‍ നിന്നും എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായര്‍ രാജിവെപ്പിച്ചു. സുകുമാരൻ നായരുടെ മകൾക്ക് എല്ലാ സ്ഥാനങ്ങളും ഇടതുപക്ഷം കൊടുത്തിട്ടും എൻഎസ്എസ് ഇടതുപക്ഷത്തിന്റെ നെഞ്ചത്തു കുത്തി എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here