ഇന്ത്യയിലേക്ക് രഹസ്യ സന്ദേശവുമായി‌ ‘ചാരനെ’ അയച്ച്‌ പാകിസ്ഥാന്‍; ജമ്മു അതിര്‍ത്തിയില്‍ വീണ്ടും ‘പ്രാവി’നെ പിടികൂടി

0
109

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ചാരപ്രവര്‍ത്തനത്തിനായി പാകിസ്ഥാന്‍ പരിശീലിപ്പിച്ച പ്രാവിനെ പിടികൂടി. പ്രാവിനെ പരിശോധിച്ചപ്പോള്‍ കോഡുഭാഷയിലുളള രഹസ്യ സന്ദേശം ലഭിച്ചതായി ജമ്മു കശ്മീര്‍ അധികൃതര്‍ വ്യക്തമാക്കി. രഹസ്യ കോഡ് എന്താണെന്ന് മനസിലാക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ പരിശോധന ആരംഭിച്ചെന്നും അധികൃതര്‍ വ്യക്തമാക്കി.

ഗ്രാമവാസികളാണ് പ്രാവിനെ പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പ്രാവിന്റെ കാലില്‍ ഒരു വളയവും അതില്‍ കുറെ അക്കങ്ങളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചില നമ്ബറുകള്‍ രേഖപ്പെടുത്തിയ നിലയിലായിരുന്നു വളയമെന്ന് കത്തുവ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറയുന്നു. ഇതേക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി കത്വ സീനിയര്‍ പോലീസ് സൂപ്രണ്ട് ശൈലേന്ദ്ര മിശ്ര പറഞ്ഞു. ഇതിന് മുന്‍പും സമാനമായ സംഭവങ്ങള്‍ അതിര്‍ത്തിയിലുണ്ടായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here