ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) അസദുദ്ദിൻ ഉവൈസി ബി.ജെ.പിയെ ജയം നേടാന്‍ സഹായിച്ചെന്ന് പാര്‍ട്ടി എംപി സാക്ഷി മഹാരാജ്. ബംഗാളിലും ഉത്തര്‍ പ്രദേശിലും സമാനമായ വിധത്തില്‍ ഉവൈസി ബി.ജെ.പിയെ സഹായിക്കുമെന്ന് സാക്ഷിമഹാരാജ് പറഞ്ഞു.
” ബിഹാറില്‍ അദ്ദേഹം നമ്മളെ സഹായിച്ചു. ദൈവത്തിന്റെ അനുഗ്രഹമാണത്. ദൈവം അദ്ദേഹത്തിന് കൂടുതല്‍ ശക്തി നല്കട്ടെ. . യു.പി പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം സഹായിക്കും. ബംഗാളിലും അദ്ദേഹത്തിന്റെ സഹായമുണ്ടാവും” സാക്ഷി മഹാരാജ് പറഞ്ഞു.