കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം നല്‍കിയത് വെള്ളത്തില്‍ വീണ് മരിച്ച യുവതിയുടെ മൃതദേഹം

0
112

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം നല്‍കിയത് ആദിവാസിയുവതിയുടെ മൃതദേഹം. അട്ടപ്പാടിയിലെ ആദിവാസി യുവതി വള്ളിയുടെ മൃതദേഹമാണ് കൊവിഡ് ബാധിച്ച് മരിച്ച പാലക്കാട് സ്വദേശിനി ജാനകിയമ്മയുടെ മൃതദേഹത്തിന് പകരം സംസ്‌ക്കാരത്തിന് വിട്ട് നല്‍കിയത്. സംസ്‌ക്കരിച്ച ശേഷമാണ് മൃതദേഹം മാറിയ വിവരം ആശുപത്രി അധികൃതര്‍ അറിയുന്നത്.

രണ്ട് ദിവസം മുമ്പാണ് കാല്‍ വഴുതി വെള്ളത്തില്‍ വീണ് വള്ളി മരിച്ചത്. ഇന്ന് രാവിലെ വള്ളിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള നടപടികളുമായി പൊലീസെത്തിയപ്പോഴാണ് മൃതദേഹം മാറിയ വിവരം അറിയുന്നത്. കൊവിഡ് പോസിറ്റീവായി മരിച്ചയാളുടെ മൃതദേഹമെന്ന് കരുതി കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് മൃതദേഹം സംസ്‌ക്കരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായ ഗുരുതരമായ പിഴവില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here