More

    ഓസ്കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു ; ജാക്വിന്‍ ഫീനിക്സ് മികച്ച നടന്‍; പാരാസൈറ്റ് മികച്ച ചിത്രം

    Latest News

    വീണ്ടും വിവാദകുരുക്കിൽ പെട്ട് കളമശേരി മെഡിക്കൽ കോളേജ്; കോവിഡ് രോഗിയുടെ ആഭരണങ്ങൾ മോഷ്ടിച്ചുവെന്ന്

    വിവാദം ഒഴിയാതെ കളമശേരി മെഡിക്കൽ കോളേജ്, മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കോവിഡ് രോഗിയുടെ മൂന്ന് പവനോളം വരുന്ന സ്വർണാഭരണങ്ങൾ തിരിച്ച് കിട്ടിയില്ലെന്ന് രോഗിയുടെ...

    പിന്തുണച്ചവർക്ക് നന്ദിയുമായി ഡോ നജ്‌മ, തെറ്റ് തിരുത്തപ്പെടുവാനാണ് തുറന്ന് പറഞ്ഞത്

    കളമശേരി മെഡിക്കൽ കോളേജിൽ കോവിഡ് രോഗികളുടെ ചികിത്സയിൽ അനാസ്ഥയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഏറെ വിവാദത്തിൽ അകപ്പെട്ട ജൂനിയർ ഡോക്ടർ നജ്‌മ പിന്തുണച്ചവർക്ക് നന്ദി അറിയിച്ചു,...

    കൂട്ട കോപ്പിയടി; കേരള സാങ്കേതിക സർവകലാശാല പരീക്ഷ റദ്ദാക്കി

    കൂട്ട കോപ്പിയടിയെ തുടർന്ന് കേരള സാങ്കേതിക സർവകലാശാല ബിടെക് മൂന്നാം സെമസ്റ്റർ കണക്ക് പരീക്ഷ റദ്ദാക്കി, കോവിഡ് മാനദണ്ഡങ്ങൾ മറയാക്കി മൊബൈൽ ഫോൺ...

    ലോസ് ഏഞ്ചല്‍സ്: കാലിഫോര്‍ണിയയിലെ ഡോള്‍ബി തിയറ്ററില്‍ 92-ാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘ജോക്കര്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് ജാക്വിന്‍ ഫീനിക്സ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. പാരാസൈറ്റാണ്‌ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ചിത്രത്തിന്റെ സംവിധായകൻ ബോങ് ജൂന്‍-ഹോ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. ‘ മികച്ച വിദേശ ഭാഷ ചിത്രത്തിനും തിരക്കഥക്കുമുള്ള പുരസ്കാരങ്ങളും പാരാസൈറ്റിനു തന്നെയാണ്. ‘ടോയ് സ്റ്റോറി 4’ ആണ് മികച്ച ആനിമേറ്റഡ് ചിത്രം. ‘ഹെയര്‍ ലവ്’ മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രമായി.

    ആകെ 24 വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്.

    മറ്റു പുരസ്കാരങ്ങള്‍:
    മികച്ച ഗാനം: ലൗ മി എഗെയ്ന്‍ (ചിത്രം: റോക്കറ്റ്മാന്‍)
    പശ്ചാത്തല സംഗീതം: ജോക്കര്‍.
    ഛായാഗ്രഹണം: റോജര്‍ ഡീക്കിന്‍സ് (ചിത്രം: 1917)
    ഫീച്ചര്‍ ഡോക്യുമെന്‍ററി: അമേരിക്കന്‍ ഫാക്ടറി.
    ഹ്രസ്വ ഡോക്യുമെന്‍ററി: ലേണിങ് ടു സ്കേറ്റ്ബോര്‍ഡ് ഇന്‍ എ വാര്‍ സോണ്‍.
    ആക്ഷന്‍ ഹ്രസ്വ ചിത്രം: ദ നൈബേര്‍സ് വിന്‍ഡോ.
    സൗണ്ട് മിക്സിങ്: 1917.
    സൗണ്ട് എഡിറ്റിങ്: ഫോര്‍ഡ് Vs ഫെറാറി.
    പ്രൊഡക്ഷന്‍ ഡിസൈന്‍: വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്.
    കോസ്റ്റ്യൂം ഡിസൈനര്‍: ജാക്വിലിന്‍ ഡുൈറന്‍ (ചിത്രം: ലിറ്റില്‍ വുമണ്‍)
    വിഷ്വല്‍ എഫക്‌ട്സ്: 1917.
    മേക്കപ്പ്, ഹെയര്‍ സ്റ്റൈല്‍: ബോംബ്ഷെല്‍.
    അവലംബിത തിരക്കഥ: തായ്ക വൈറ്റിറ്റി (ചിത്രം: ജോജോ റാബിറ്റ്)

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    - Advertisement -

    More Articles Like This

    - Advertisement -