മലബാർ ജില്ലകളിൽ നാളെ മുതൽ നാല് ദിവസത്തേക്ക് ഓറഞ്ച് അലേർട്ട്; സംസ്ഥാനത്ത് മഴ കനക്കുന്നു, പ്രളയ സമാന സാഹചര്യം നേരിടാൻ തയ്യാറെടുപ്പുമായി ജില്ലാ ഭരണകൂടങ്ങൾ

0
88

സംസ്ഥാനത്ത് മഴ കനക്കുന്നു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓഗസ്റ്റ് 8 വരെ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു. തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ ഓഗസ്റ്റ് ആറ് മുതൽ എട്ടുവരെയും കോട്ടയം ജില്ലയിൽ ഓഗസ്റ്റ് എട്ടിനും ഓറഞ്ച് അലേർട്ട് ഉണ്ട്, ഈ ദിവസങ്ങളിലെല്ലാം മറ്റു ജില്ലകളിൽ യെല്ലോ അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
അതിശക്തമായ മഴ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവക്ക് സാധ്യതയുണ്ട്. ഇടുക്കി ജില്ലയിൽ ഡാമുകൾ തുറന്ന് വിടാനുള്ള സാധ്യതയും കാണുന്നു, കോഴിക്കോട് ജില്ലയിൽ കക്കയം ഡാമിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പരിസര വാസികൾക്ക് ജാഗ്രതാ നിർദേശം നൽകി.
ഇടുക്കിയിൽ ലോവർ പെരിയാർ, കല്ലാർകുട്ടി ഡാമുകളിലെ ഷട്ടറുകൾ തുറന്നിരുന്നു, തുടർന്ന് കളക്ടർ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തയ്യാറാവുന്നതായി ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here