മുഖ്യമന്ത്രി സൈബർ ഗുണ്ടകളുടെ നിലവാരത്തിലേക്ക് തരംതാഴരുത്; മുഖ്യമന്ത്രിക്ക് ചുട്ട മറുപടിയുമായി രമേശ് ചെന്നിത്തല

0
192

ഇന്നലെ വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനം നടത്തിയ മുഖ്യമന്ത്രിക്ക് ചുട്ടമറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സൈബർ ഗുണ്ടകളുടെ നിലവാരത്തിലേക്ക് തരംതാഴരുതെന്നും പ്രളയഫണ്ട് കയ്യിട്ട് വാരിയത് ആരാണെന്ന് മുഖ്യമന്ത്രിക്കറിയാമെന്നും അവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ

‘ജനങ്ങളെയും സർക്കാർ ജീവനക്കാരെയും സർക്കാർ ഭിന്നിപ്പിച്ചു. സർക്കാരിന്റേത് ഭിന്നിപ്പിക്കാൻ തന്ത്രമാണ്. സർക്കാരിന്റെ വീഴ്ച പറയുന്നത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമാണ്. മറുനാടൻ മലയാളികളെ നാട്ടിലെത്തിക്കാൻ സർക്കാർ ശ്രമങ്ങൾ നടത്തിയിട്ടില്ല. ലോക്ഡൗൺ സമയത്ത് പോലും കേന്ദ്രത്തോട് ട്രെയിനോ ബസ്സോ ഏർപ്പെടുത്താൻ സർക്കാർ ആവശ്യപ്പെട്ടില്ല. അഴിമതിക്കുള്ള സുവര്ണാവസരമായാൻ മുഖ്യമന്ത്രി കാണുന്നത്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ പൊട്ടിപ്പോയെന്ന് പറയുന്ന മുഖ്യമന്ത്രി സ്പ്ലിങ്കർ വിഷയം കോടതിയിലുണ്ടെന്ന് കാര്യം മറക്കരുത്’.- പ്രതിപക്ഷനേതാവ് പറഞ്ഞു.

മുല്ലപ്പള്ളിക്ക് നേരെ നടത്തിയ വിമർശനങ്ങൾക്കും പ്രതിപക്ഷനേതാവ് മറുപടി പറഞ്ഞു. ‘മുല്ലപ്പള്ളിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി നടത്തിയത് പോലുള്ള മോശം പരാമർശം വേറെ ആരും നടത്തിയിട്ടില്ല. നികൃഷ്ട ജീവി, പരനാറി പ്രയോഗങ്ങൾ മറക്കരുത്. ടിപി ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് വിളിച്ചു ചെറ്റ, ചെറ്റത്തരം പ്രയോഗങ്ങൾ നിരന്തരം മുഖ്യമന്ത്രി നടത്തുന്നു. പ്രവാസി വിഷയത്തിൽ സമരം ചെയ്യാൻ പ്രതിപക്ഷം നിർബന്ധിതരാണ്. പ്രവാസികളുടെ വിഷയത്തിൽ മറ്റു മാർഗങ്ങൾ ഇല്ലാതായതോടെയാണ് പ്രതിപക്ഷം ഉപവാസം നടത്തിയത്. പ്രവാസികൾക്ക് കോവിഡ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് എന്തിനാണിത്ര നിർബന്ധം. മറ്റാർക്കും ഇല്ലാത്ത നിബന്ധന പ്രവാസികൾക്ക് എന്തിന്?- അദ്ദേഹം ചോദിച്ചു.

കുഞ്ഞനന്തന്റെ സംസ്കാര ചടങ്ങിൽ 2000 പേർ പങ്കെടുത്തു. കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത കടകം പള്ളി, എസി മൊയ്‌ദീൻ, സുനിൽ കുമാർ എന്നിവർക്കെതിരെ എന്ത് കൊണ്ട് കേസുടുത്തില്ല?. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് പലരും മാസ്ക് ഇട്ടിരുന്നില്ല- അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രത്തിനെതിരെ ശബ്‌ദിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിനും പ്രതിപക്ഷനേതാവ് മറുപടി നൽകി. കേരളത്തിനായി കേന്ദ്രത്തിലേക്ക് 19 തവണ കത്തെഴുതിയെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി എന്ത് കൊണ്ട് ചൈനയെ പറ്റി പറയുന്നില്ല എന്നും ചോദിച്ചു.

പ്രതിപക്ഷനേതാവിന്റെ വാർത്ത സമ്മേളനത്തിന്റെ പൂർണ രൂപം

പ്രവാസികളെ മടക്കി കൊണ്ടുവരുന്നത് തടഞ്ഞതിൽ നിന്നുള്ള ജനരോഷത്തിൽ നിന്നും രക്ഷപെടുന്നതിനായി പ്രതിപക്ഷത്തെ ആക്രമിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ

Posted by Ramesh Chennithala on Sunday, June 21, 2020
Opposition leader Ramesh Chennithala in reply to CM

LEAVE A REPLY

Please enter your comment!
Please enter your name here