തിരുവല്ല: സൂര്യ ഗായത്രിയുടെ നഗ്നദേഹത്ത് മക്കൾ ചിത്രം വരയ്ക്കുന്ന വീഡിയോ സമൂഹമാധ്യമത്തിൽ വന്നു. ഇതേത്തുടർന്ന്, സൂര്യ ഗായത്രിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഒ.ബി.സി. മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എ.വി.അരുൺപ്രകാശ് നൽകിയ പരാതിയിലാണ് തിരുവല്ല പോലീസിന്റെ നടപടി. ഐ.ടി.ആക്ട്, ജുവനൈൽ ജസ്റ്റീസ് ആക്ട് എന്നിവപ്രകാരമാണ് കേസ്. ജാമ്യമില്ലാത്ത കുറ്റമാണിത്.