സമദൂരം വിട്ട് എൻഎസ്എസ്; ഭരണമാറ്റം ഉണ്ടാകണമെന്ന് ജി സുകുമാരൻ നായര്‍

0
69

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഭരണ മാറ്റം ഉണ്ടാകണമെന്ന് എൻഎസ്എസ്. മതേതരത്വം, സാമൂഹിക നീതി, വിശ്വാസം എന്നിവ കാത്ത് സൂക്ഷിക്കുന്നവർക്ക് വോട്ട് ചെയ്യണമെന്നു ജി സുകുമാരൻ നായർ ആഹ്വാനം ചെയ്തു. ജനങ്ങൾക്ക് സമാധാനം തരുന്ന സര്‍ക്കാര്‍ ഉണ്ടാകണമെന്നാണ് എൻഎസ്എസ് ആഗ്രഹിക്കുന്നതെന്നും ജി സുകുമാരൻ നായര്‍ പറഞ്ഞു. ചങ്ങനാശ്ശേരി മണ്ഡലത്തിലെ വാഴപ്പള്ളി സെന്റ് തെരേസസ് ഹൈസ്കൂളിലാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര് വോട്ട് ചെയ്യാൻ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here