രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അദ്ധ്യക്ഷന് കൊവിഡ് രാമക്ഷേത്ര ഭൂമിപൂജ ചടങ്ങില്‍ പ്രധാനമന്ത്രിനരേന്ദ്രമോദിയോടൊപ്പം നൃത്യ ഗോപാല്‍ ദാസ് വിശിഷ്ടാതിഥിയായി വേദി പങ്കിട്ടിരുന്നു

0
269

യുപി: രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അദ്ധ്യക്ഷന്‍ നൃത്യ ഗോപാല്‍ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. ആഗസ്റ്റ് 5ന് നടന്ന രാമക്ഷേത്ര ഭൂമിപൂജ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം നൃത്യ ഗോപാല്‍ ദാസ് വിശിഷ്ടാതിഥിയായി വേദി പങ്കിട്ടിരുന്നു.

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ആര്‍എസ്എസ് അദ്ധ്യക്ഷന്‍ മോഹന്‍ ഭഗവതും നൃത്യ ഗോപാല്‍ദാസിനൊപ്പം അന്ന് വേദിയിലുണ്ടായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് നൃത്യ ഗോപാല്‍ ദാസിന് നടത്തിയ പരിശോധനയിലാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ദാസിന് മതിയായ ചികിത്സ ലഭിക്കുന്നു എന്ന് ഉറപ്പാക്കാന്‍ മഥുര ജില്ലാ മജിസ്ട്രേറ്റിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചുമതലപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here