More

    ലഹരിപാര്‍ട്ടി കേസ്: ആര്യന് ഇന്നും ജാമ്യമില്ല; വാദം നാളെയും തുടരും

    Must Read

    മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ഇന്ന് ജാമ്യം ലഭിച്ചില്ല. ജാമ്യഹര്‍ജിയില്‍ ബോംബെ ഹൈകോടതിയില്‍ നാളെയും വാദം തുടരും. നാളെ ഉച്ചക്ക് 2.30നായിരിക്കും ഇനി കോടതി വാദം പുനഃരാരംഭിക്കുക.

    നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ തന്റെ വാട്‌സ്ആപ്പ് ചാറ്റുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ആര്യന്‍ ഖാന്‍ ജാമ്യാപേക്ഷയില്‍ കോടതിയെ അറിയിച്ചിരുന്നു. തനിക്കെതിരെ യാതൊരു തെളിവുകളുമില്ലെന്നും ആര്യന്‍ പറഞ്ഞു.

    ആര്യന്‍ ഖാന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഒക്‌ടോബര്‍ 30വരെ പ്രത്യേക കോടതി നീട്ടിയതോടെയാണ് ബോംബെ ഹൈകോടതിയെ സമീപിച്ചത്. ആര്യന്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നും മയക്കുമരുന്ന് വിതരണക്കാരുമായി ബന്ധം പുലര്‍ത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പ്രത്യേക കോടതി ആര്യന് ജാമ്യം നിഷേധിച്ചത്.

    ആര്യന്റെ സുഹൃത്തായ ബോളിവുഡ് താരം അനന്യ പാണ്ഡെയെ കഴിഞ്ഞദിവസങ്ങളില്‍ എന്‍.സി.ബി ചോദ്യം ചെയ്തിരുന്നു. ആര്യന്‍ ഖാന്റെ ഫോണിലെ രണ്ടുവര്‍ഷം പഴക്കമുള്ള വാട്‌സ്ആപ്പ് ചാറ്റിന്റെ അടിസ്ഥാനത്തിലാണ് അനന്യയെ എന്‍.സി.ബി ചോദ്യം ചെയ്തത്. തിങ്കളാഴ്ചയും ചോദ്യം ചെയ്യാനായി അനന്യയെ വിളിപ്പിച്ചെങ്കിലും ഇവര്‍ എത്തിയില്ല. ആരോപണങ്ങള്‍ അടിസ്ഥാന രഹിതാമാണെന്നായിരുന്നു അനന്യയുടെ പ്രതികരണം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Latest News

    ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസെന്ന് സിപിഎം

    തിരുവല്ല :തിരുവല്ലയില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെകൊലയ്ക്ക് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം പ്രാദേശിക നേതൃത്വം ആരോപിച്ചു. പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപ് കുമാറാണ് കൊല്ലപ്പെട്ടത്. ഇന്ന്...

    More Articles Like This