നെതര്‍ലാന്റിന്റെ അഭിമാന ബോക്‌സിങ് ചാംപ്യന്‍ റൂബി ജെസിയ മെസു ഇസ് ലാം സ്വീകരിച്ചു

0
229

ബോക്‌സിങ് ലോകത്ത് ‘ലേഡി ടൈസണ്‍’ എന്നറിയപ്പെടുന്ന നെതര്‍ലാന്റ് ബോക്‌സിങ് താരം റൂബി ജെസിയ മെസു ഇസ് ലാം സ്വീകരിച്ചു. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വാര്‍ത്ത പ്രഖ്യാപിച്ചത്. ക്രിസ്ത്യാനിയായി ജനിച്ച ജെസിയ കുറച്ചു വര്‍ഷങ്ങളായി ഇസ് ലാം മതത്തെ കുറിച്ച് പഠിക്കുകയും പരിശീലിക്കുകയുമായിരുന്നുവെന്നും ഇപ്പോള്‍ പള്ളിയില്‍ നിന്ന് ശഹാദത്ത് കലിമ ചൊല്ലി ഔദ്യോഗികമായി ഇസ് ലാം സ്വീകരിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു. ഹിജാബ് ധരിച്ച ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി. ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ ഇവരെ പ്രശംസിക്കുകയും സ്‌നേഹത്തോടെ സ്വാഗതം ചെയ്യുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here