കർഷകരുമായുള്ള പ്രാഥമിക ചർച്ച ഫലം കണ്ടില്ല; ഡിസംബർ മൂന്നിന് വീണ്ടും ചർച്ച നടത്തും

0
22

പുതിയ കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി നടത്തിയ ചർച്ച അവസാനിച്ചു, ഡിസംബർ മൂന്നിന് വീണ്ടും ചർച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു. കർഷകരോട് ചെറിയ ഒരു സംഘം രൂപീകരിച്ച് വരാനാണ് കേന്ദ്ര സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ കർഷക പ്രതിനിധികളുമായും സംസാരിക്കണമെന്നാണ് കർഷകരുടെ ആവശ്യമെന്ന് മന്ത്രി പറഞ്ഞു, അതിന് തടസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർഷകർ സമരം ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിജയം വരെയും സമരം തുടരുമെന്ന് കർഷക പ്രതിനിധികൾ അറിയിച്ചു, സർക്കാർ നൽകുന്നത് വെടിയുണ്ടകളായും സമാധാനപരമായ പ്രശ്‌ന പരിഹാരമാണെങ്കിലും ഇരുകൈകൾ നീട്ടി സ്വീകരിക്കുമെന്ന് കർഷക നേതാവ് ചന്ദ്ര സിംഗ് വ്യക്തമാക്കി. ചർച്ചകൾ ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here