നമുക്കിടയിൽ പൂച്ചകളെ ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട് .നമ്മുടെ പല ശബ്ദങ്ങളോടും പല രീതിയിലുള്ള ‘മ്യാവു” ആണ് പൂച്ചയിൽ നിന്നുണ്ടാകുന്നത്. പേര് വിളിക്കുമ്പോൾ പോലും പൂച്ചകൾ അതിനോട് പ്രത്യേക രീതിയിൽ പ്രതികരിക്കും. ഇത്തരത്തിൽ ഓരോ രീതിയിലുള്ള കരച്ചിലിലൂടെയും പൂച്ച എന്താണ് പറയുന്നതെന്ന് കണ്ടെത്താനുള്ള ആപ്പ് വികസിപ്പിച്ചിരിക്കുകയാണ് ആമസോൺ അലക്സയിലെ മുൻ എൻജിനീയർ. MeowTalk എന്ന് പേരിട്ടിരിക്കുന്ന ആപ്പിന്റെ ബീറ്റാ വെർഷൻ പ്ലേസ്റ്റോറിൽ ലഭ്യമാണ്. പൂച്ചയുടെ കരച്ചിൽ ശബ്ദം റെക്കോർഡു ചെയ്യുകയും അതിന്റെ അർത്ഥം തിരിച്ചറിയുകയുമാണ് ആപ്പിലൂടെ ചെയ്യുന്നത്.
