മുത്തൂറ്റ് ഫിനാന്‍സിലെ കവര്‍ച്ച, 24 മണിക്കൂറിനകം പ്രതികള്‍ പിടിയിൽ, 25 കിലോ സ്വര്‍ണ്ണവും കണ്ടെടുത്തു

0
181

ചെന്നൈ : മുത്തൂറ്റ് ഫിനാന്‍സിന്റെ തമിഴ്‌നാട് ഹൊസൂരിലെ ശാഖയില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയ സംഘത്തിലെ ആറ് പേര്‍ പിടിയില്‍
വെള്ളിയാഴ്ച രാവിലെ 9.30നായിരുന്നു സംഭവം. ഏഴുകോടി രൂപ വിലമതിക്കുന്ന 25 കിലോ സ്വര്‍ണവും പണവുമാണ് കൊള്ളയടിക്കപ്പെട്ടത്. കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരില്‍നിന്ന് ബെംഗളൂരുവിലേക്കുള്ള റോഡിലുള്ള ബാഗലൂര്‍ മുത്തൂറ്റ് ഫിനാന്‍സ് ശാഖയിലാണ് മുഖംമൂടി ധരിച്ച ആറംഗസംഘം ജീവനക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തി കഴിഞ്ഞ ദിവസം കവര്‍ച്ച നടത്തിയത്. വെള്ളിയാഴ്ച രാവിലെ ജീവനക്കാര്‍ ഓഫീസ് തുറന്നപ്പോള്‍ ഇടപാട് നടത്താനെന്ന വ്യാജേന കവര്‍ച്ചാ സംഘം സ്ഥാപനത്തില്‍ കയറുകയായിരുന്നു.
പിന്നീട് ബ്രാഞ്ച് മാനേജരെ ആക്രമിച്ചശേഷം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മറ്റു ജീവനക്കാരെ കെട്ടിയിട്ട് ലോക്കറുകള്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും കൊള്ളയടിക്കുകയായിരുന്നു. കൊള്ളയടിച്ച 25 കിലോ സ്വര്‍ണ്ണവും തിരിച്ചുപിടിച്ചു. കൊള്ളയടിച്ച തൊണ്ണൂറായിരം രൂപയും കവർച്ചയ്ക്കുപയോഗിച്ച തോക്കും കണ്ടെത്തി. ഏഴുതോക്കുകളാണ് പ്രതികളിൽ നിന്ന പിടിച്ചെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here