കാണാതായ ഭാര്യയെ തേടി ഭർത്താവ് സുഹൃത്തിന്റെ വീട്ടിൽ ; അടച്ചിട്ട ഫ്ലാറ്റിൽ ഇരുവരുടെയും മൃതദേഹങ്ങൾ അഴുകിയ നിലയിൽ കണ്ടെത്തി

0
444

മുംബൈ : ഭാര്യയെ കാണാതായപ്പോൾ കണ്ടെത്താനുള്ള ശ്രമത്തിൽ തന്റെ രണ്ട് സുഹൃത്തുക്കളെയും ഫോണിൽ വിളിച്ച്‌ അന്വേഷിച്ചെങ്കിലും ഫോൺ എടുത്തില്ല.തുടർന്ന് രണ്ട് ദിവസത്തിന് ശേഷം, സുഹൃത്തിന്റെ ഫ്ലാറ്റിലേക്ക് പോയപ്പോൾ വാതിൽ തുറന്നു കിടക്കുന്നു. അകത്തേക്ക് പോയി നോക്കുമ്പോഴാണ് ഭാര്യയുടെയും സുഹൃത്തിന്റെയും മൃതദേഹം ചീഞ്ഞ അവസ്ഥയിൽ ശ്രദ്ധയിൽ പെട്ടത് . സംഭവം നടന്നത് മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് .

താനെ ജില്ലയിലെ അംബർ‌നാഥിലെ ഫ്‌ളാറ്റിനുള്ളിൽ വ്യാഴാഴ്ച വൈകീട്ടാണ് മേല്പറഞ്ഞ പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ടു ശരീരങ്ങളും അഴുകിയ നിലയിലായിരുന്നു .. നവംബർ 17 മുതൽ കാണാതായ 36 കാരിയായ ജയന്തി ഷായാണ് യുവതിയെന്നു തിരിച്ചറിഞ്ഞു . ഭർത്താവ് അജിത് ശിവാജി നഗർ പോലീസ് സ്റ്റേഷനിൽ കാണാതായതായി നേരത്തെ പരാതി നൽകിയിരുന്നു. അംബർനാഥ് ഈസ്റ്റിലെ പ്രസാദം റെസിഡൻസിയിൽ താമസിച്ചിരുന്ന 39 കാരനായ സന്ദീപ് സക്‌സേനയായുടേതാണ് രണ്ടാമത്തെ മൃതദേഹം.

തൊണ്ട മുറിക്കാൻ സക്സേന ഒരു അരക്കൽ കട്ടർ ഉപയോഗിച്ചു. ആദ്യം സന്ദീപ് ജയന്തിയെ കൊന്ന് പിന്നീട് സ്വയം കഴുത്ത് ഞെരിച്ച് ആത്മഹത്യാ ചെയ്‌തതായി സംശയിക്കുന്നു . അംബർ‌നാഥിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സക്‌സേനയും അജിത്തും ജോലി ചെയ്യുന്നുണ്ടെന്ന് പോലീസ് അധികൃതർ പറഞ്ഞു. സക്‌സേന പതിവായി അജിത്തിന്റെ വീട് സന്ദർശിക്കാറുണ്ടായിരുന്നു. ഭാര്യ ജയന്തി അവനുമായി ചങ്ങാത്തത്തിലായിരുന്നു. ജയന്തിയും സക്സേനയും തമ്മിൽ ബന്ധമുണ്ടായിരുന്നെന്നും താനത് എതിർത്തിരുന്നുവെന്നും പോലീസിന് നൽകിയ മൊഴിയിൽ അജിത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here