ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ മുക്കി കൊന്ന സംഭവത്തിൽ അമ്മ അറസ്റ്റിൽ. പൂനെയിലെ ബരാമതിയിലാണ് സംഭവം. മൂന്നാമതും പെൺകുഞ്ഞ് ജനിച്ചതിനെ തുടർന്നാണ് കുഞ്ഞിനെ കൊന്നതെന്ന് അമ്മ പൊലീസീന് മൊഴി നൽകി.
രണ്ട് പെൺകുഞ്ഞുങ്ങൾക്ക് ശേഷം മൂന്നാമത് ആൺകുഞ്ഞ് ജനിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന് യുവതി പറയുന്നു. എന്നാൽ പെൺകുഞ്ഞ് ജനിച്ചതോടെ നിരാശയിലായ സ്ത്രീ കുഞ്ഞിനെ കൊല്ലുകയായിരുന്നു.