വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പിതാവിന് പിന്നാലെ സഹോദരനും പിടിയില്‍, മൂന്ന് സഹോദരിമാരെയും പീഡനത്തിനിരയാക്കി

0
1144

വളാഞ്ചേരി: വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരിയെ പീഡിപ്പിച്ച സഹോദരന്‍ പിടിയില്‍. വളാഞ്ചേരി സ്വദേശിയായ ഇരുപത്തിരണ്ടുകാരനാണ് പിടിയിലായത്. മുമ്പ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇവരുടെ പിതാവും അറസ്റ്റിലായിരുന്നു. കൗണ്‍സിലിങ്ങിനിടെയാണ് സഹോദരനും പീഡിപ്പിച്ചിരുന്ന വിവരം പതിമൂന്നുകാരി വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയെയും മൂന്ന് സഹോദരിമാരെയും ലൈംഗികമായി പീഡിപ്പിച്ചതിന് ഇവരുടെ അച്ഛനെ ഏഴു മാസം മുമ്പ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

നാലു കുട്ടികളെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഇടപെടലിനെ തുടര്‍ന്ന് സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്നു നടന്ന കൗണ്‍സിലിങ്ങിലാണ് സഹോദരനും തന്നെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന വിവരം കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ വളാഞ്ചേരി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here