മന്ത്രി ജലീൽ തിരുവന്തപുരത്തേക്ക് വഴിനീളെ കരിങ്കൊടി

0
179

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടെ മന്ത്രി പുറത്തിറങ്ങി. തിരുവന്തപുരത്തേക്കാണ് പുറപ്പെട്ടതാണെന്നാണ് സൂചന. മന്ത്രിയുടെ വീടിന് സമീപം യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായെത്തി. മന്ത്രിയെ കരിങ്കൊടി കാണിച്ചു. വീട്ടില്‍ നിന്ന് ഇറങ്ങിയത് മുതല്‍ ഇതുവരെ പല സ്ഥലത്തും പ്രതിപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. മലപ്പുറം വളാഞ്ചേരിയിലെ വീട്ടില്‍ നിന്നും യാത്ര പുറപ്പെട്ട ഉടന്‍ മന്ത്രിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കരിങ്കൊടി വീശി. മന്ത്രി വഴിയില്‍ കുറിപ്പുറം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സൈറ്റ് സന്ദര്‍ശിച്ചു. യാത്ര തുടര്‍ന്ന മന്ത്രിക്ക് നേരെ ചങ്ങരംകുളത്ത് വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. പിന്നീട് പെരുമ്പിലാവില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ഇവിടെ പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

k t jaleel: മന്ത്രി ജലീൽ വളാഞ്ചേരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക്; കനത്ത  സുരക്ഷ ഒരുക്കി പോലീസ്, കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് - minister kt ...

LEAVE A REPLY

Please enter your comment!
Please enter your name here