നീരവ് മോദിയുടെ കേസിൽ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ അപമാനിക്കുന്ന രീതിയിൽ ഇടപെട്ടുവെന്ന്; ജസ്റ്റിസ് മാർക്കണ്ഡേയ കട്‌ജുവിനെതിരെ പൊതുതാൽപര്യ ഹർജി

0
51

ബാങ്ക് വായ്പകൾ തട്ടിച്ച് രാജ്യം വിട്ട നീരവ് മോദിയുടെ കേസിൽ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ അപമാനിക്കുന്ന രീതിയിൽ ഇടപെടൽ നടത്തി എന്നാരോപിച്ച് ജസ്റ്റിസ് മാർക്കണ്ഡേയ കട്‌ജുവിനെതിരെ സുപ്രീംകോടതിയിൽപൊതുതാൽപര്യ ഹർജി. നീരവ് മോദിയുടെ കേസ് ഇന്ത്യൻ കോടതിയുടെ മുൻപിലെത്തിയാൽ നീരവിന് നീതി ലഭിക്കില്ലെന്നും ഇന്ത്യൻ കോടതികൾ നീരവിനോട് പക്ഷപാതപരമായി പെരുമാറുമെന്നും നേരത്തെ കട്‌ജു യുകെ കോടതിയിൽ നീരവിന് വേണ്ടി ബോധിപ്പിച്ചിരുന്നു, ഇതേ തുടർന്നാണ് കട്‌ജുവിനെതിരെ പൊതുതാൽപര്യ ഹർജിയുമായി നന്ദ കിഷോർ ഗാർഗ് എന്നയാൾ രംഗത്ത് വന്നത്.

കട്‌ജുവിന്റെ നടപടി ഇന്ത്യൻ ജുഡീഷ്യറിയെ താഴ്ത്തിക്കെട്ടുന്നതാണ് എന്നാണ് ആരോപണം, ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്തുന്ന നടപടി ഇന്ത്യയിൽ കോടതിയലക്ഷ്യ നിയമ പ്രകാരം കുറ്റകരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here