More

    സിന്ധ്യ പക്ഷത്തിന്റെ ഡിമാന്റും മുതിർന്ന നേതാക്കളുടെ ചരട് വലികളും; മധ്യപ്രദേശിൽ ചൗഹാനിത് അഗ്നി പരീക്ഷ

    Latest News

    ആശങ്കയേറുന്നു; ഇന്ന് സംസ്ഥാനത്ത് 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

    തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 234 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്....

    ഹോം നഴ്സിനേയും കൂട്ടുകാരിയേയും വീട്ടില്‍ കയറി അക്രമിച്ചു; പ്രതി അറസ്റ്റില്‍

    കൊല്ലം: ഹോം നഴ്സിനേയും കൂട്ടുകാരിയേയും വീട്ടില്‍ കയറി അക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കുലശേഖരപുരം ആദിനാട് പണിക്കരു വീട്ടിലെ സജി (28)നെയാണ് പൊലീസ്...

    യുവതി മുത്തച്ഛന്റെ പ്രായമുള്ള അയല്‍ക്കാരനൊപ്പം ഒളിച്ചോടി; മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

    അഹമ്മദാബാദ്:19കാരി മുത്തച്ഛന്റെ പ്രായമുള്ള അയല്‍ക്കാരനൊപ്പം ഒളിച്ചോടി, മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍. പത്താന്‍ ജില്ലയിലെ സിദ്ധാപുര്‍ ഗ്രാമത്തിലാണ് സംഭവം. ഇക്കഴിഞ്ഞ ജൂണ്‍ മാസം...

    മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ വീഴ്ത്തി ബിജെപി അധികാരത്തിലേറിയെങ്കിലും ഭരണ കസേര ഉറപ്പിക്കാൻ ബിജെപിക്കായിട്ടില്ല. ഭരണകസേരയ്ക്ക് ഇളക്കം തട്ടാതിരിക്കണമെങ്കിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപിക്ക് വിജയക്കൊടി പാറിക്കാനുണ്ട്. അതിനാൽ തന്നെ ഉപതെരഞ്ഞെടുപ്പിന് പിന്നാലെയാണ് ബിജെപി. എന്നാൽ ഉപതിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് മറ്റൊരു കടമ്പ കൂടി കടക്കേണ്ടതുണ്ട്. മന്ത്രിസഭ വികസനമാണത്. രണ്ടാം ഘട്ട മന്ത്രിസഭ വികസനം. ഉപതിരഞ്ഞെടുപ്പിന് മുൻപ് തന്നെ മന്ത്രിസഭ വികസിപ്പിക്കാൻ ഒരുങ്ങുകയാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.

    എന്നാൽ സിന്ധ്യയുടേയും കോൺഗ്രസ് വിമതരുടേയും വരവിൽ നേരത്തെ ബിജെപിയിലെ ചില മുതിർന്ന നേതാക്കൾക്ക് അതൃപ്തി ഉണ്ടായിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കവെയാണ് പല നേതാക്കളും അതൃപ്തി പരസ്യമാക്കാതിരുന്നത്. നേരത്തെ ഇതേ അതൃപ്തി മൂലം 5 പേരേ മാത്രം ഉൾപ്പെടുത്തി കൊണ്ടായിരുന്നു ചൗഹാൻ മിനി കാബിനറ്റ് രൂപീകരിച്ചത്. എന്നാൽ അന്നത്തെ അഞ്ച് പേരടങ്ങുന്ന മിനി കാബിനറ്റിൽ കൂറുമാറിയെത്ത 2 പേരെയാണ് ചൗഹാൻ ഉൾപ്പെടുത്തിയത്. ഇത് പാർട്ടിക്കുള്ളിൽ അതൃപ്തി രൂക്ഷമാക്കി. പാർട്ടി വിടുമെന്ന് ഉൾപ്പെടെയുള്ള ഭീഷണികൾ നേതാക്കൾ ഉയർത്തിയതോടെ ഉപതിരഞ്ഞെടുപ്പിന് മുൻപ് രണ്ടാം ഘട്ട മന്ത്രിസഭ വികസനത്തിന് ഒരുങ്ങുകയാണ് ശിവരാജ് സിംഗ് ചൗഹാൻ.

    രണ്ടാം മന്ത്രി സഭാ വികസനത്തിന് മുന്നോടിയായി ബുധനാഴ്ച ബിജെപി സംസ്ഥാന അധ്യക്ഷൻ വിഡി ശർമ്മയുമായും സംഘടനാ ജനറൽ സെക്രട്ടറി സുഹാസ് ഭഗതുമായും ചൗഹാൻ ചർച്ച നടത്തിയിരുന്നു. ദില്ലിയിൽ വെച്ചുള്ള അടുത്ത ഘട്ട ചർച്ചയ്ക്ക് പിന്നാലെ തന്നെ മന്ത്രിസഭ വികസിപ്പിക്കുമെന്ന് ചൗഹാൻ പറഞ്ഞിരുന്നു.അടുത്ത മന്ത്രിസഭ വികസനത്തിൽ 28 പേരെയാണ് ചൗഹാന് ഉൾപ്പെടുത്താൻ സാധിക്കുക. അതിനാൽ തന്നെ മന്ത്രി സ്ഥാനത്തിന് വേണ്ടി പലരും ചരട് വലികൾ നടത്തുന്നുണ്ട്.

    വീണ്ടും റിവേഴ്‌സ് ഓപ്പറേഷന്‍ കമല; ബിജെപിയെ വീഴ്ത്താൻ കോൺഗ്രസിന് സുവർണാവസരം

    ഇതിനോടകം തന്നെ നിരവധി ബിജെപി നേതാക്കൾ മന്ത്രിസ്ഥാനം ലക്ഷ്യം വെച്ച് ചൗഹാന്റെ വസതി കയറി ഇറങ്ങിയിട്ടുണ്ടെന്നാണ് റിപോർട്ടുകൾ. കൂറുമാറിയെത്തിവരിൽ 10 പേർക്ക് മന്ത്രിസ്ഥാനം വേണമെന്നാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ ആവശ്യം. ഉപതിരഞ്ഞെടുപ്പിൽ വൻ വിജയം നേടണമെങ്കിൽ മന്ത്രിസ്ഥാനം കൂടി ലഭിക്കേണ്ടതുണ്ടെന്നാണ് സിന്ധ്യ പക്ഷത്തിന്റെ ഡിമാന്റ്.

    സന്ദീപ് സിങിലൂടെ പ്രിയങ്കയെ തളർത്താൻ ബിജെപി ശ്രമം; എന്ത് വില കൊടുത്തും രക്ഷിക്കുമെന്ന് പ്രിയങ്ക

    കൂടാതെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ 22 മണ്ഡലങ്ങളിലും ബിജെപി കൂറുമാറിയെത്തവരെ തന്നെ മത്സരിപ്പിക്കുമെന്നാണ് ബിജെപി നേതൃത്വം വ്യക്തമാക്കുന്നത്. എന്നാൽ എല്ലാവർക്കും സീറ്റ് നൽകിയാൽ അത് ബിജെപി നേതാക്കൾക്കിടയിൽ അതൃപ്തിക്ക് കാരണമാകും. എന്നാൽ കൂറുമാറിയെത്തിവരിൽ പകുതി പേർക്ക് മാത്രം മന്ത്രിസ്ഥാനം ലഭിക്കുന്നത് വിമതര്‍ക്കിടയിലും അതൃപ്തിക്ക് വഴിവെയ്ക്കും. കൂടാതെ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ മന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതാക്കൾ. മന്ത്രിസ്ഥാനം കൂടി ലഭിച്ചില്ലേങ്കിൽ ഇവർ കോൺഗ്രസിലേക്ക് ചേക്കേറുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഇതിനോടകം തന്നെ ബിജെപി മുൻ എംഎൽഎമാരും മന്ത്രിമാരും പാർട്ടി വിട്ട് കോൺഗ്രസിൽ എത്തിയിട്ടുണ്ട്. കൂടുതൽ പേർ ഉപതിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി വിടുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. നിരവധി പേർ തങ്ങളുമായി ബന്ധം പുലർത്തുന്നുണ്ടെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നതും ബിജെപിക്ക് തലവേദനയാണ്. എന്ത് തന്നെയായലും മധ്യപ്രദേശിന്റെ രാഷ്ട്രീയ വിധിയെഴുതുന്ന ഉപതിരഞ്ഞെടുപ്പിൽ മന്ത്രി സഭാ വികസനവും വിമതരുടെയും ബിജെപി മുതിർന്ന നേതാക്കളുടെയും അതൃപ്തി ഏറെ സ്വാധീനം ചെലുത്തും.

    എസ്പിഎഫിലൂടെ ബിജെപിയെ വീഴ്ത്താൻ കോൺഗ്രസ്; മുതിർന്ന നേതാക്കളെ കളത്തിലിറക്കി ബിജെപിയും കോൺഗ്രസ്സും

    MADHYAPRADESH NEW POLITICAL MOVES

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    ക്രൂര ബലാത്സംഗത്തിനിരയായ യുവതിയുടെ പരാതിയില്‍ നടപടിയെടുക്കാതെ പോലീസ്; മനംനൊന്ത 18കാരി ആത്മഹത്യ ചെയ്തു

    ഉത്തര്‍പ്രദേശ്: ബലാത്സംഗത്തിനിരയായ 18കാരി നല്‍കിയ പരാതിയില്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ മനംനൊന്താണ് 18കാരി ജീവനോടുക്കിയതെന്ന് വീട്ടുകാര്‍ ആരോപിച്ചു. 2019...

    ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ മത്സരവുമായി കേരള പൊലീസ്

    കോവിഡ് കാലത്ത് ഏറ്റവും വലിയ ഓണ്‍ലൈന്‍ മത്സരവുമായി കേരള പൊലീസ്. കോവിഡിന്‍റെ പ്രതിസന്ധികാലത്ത് ഏവരും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു മത്സരവുമായി 'ഹാക്പി' (Hac'kp2020) വന്നിരിക്കുന്നത്.

    കൊറന്റൈനില്‍ കഴിയുന്ന വനിതയുടെ വീടാക്രമിച്ചു; പ്രതികള്‍ക്ക് 28 ദിവസം ക്വാറന്റീന്‍ തടവ്

    വിദേശത്തു നിന്നെത്തിയ വനിതയുടെ വീടിനു നേരെ ആക്രമണം.വീട്ടില്‍ തനിച്ച് നിരീക്ഷണത്തില്‍ കഴിഞ്ഞപ്പോഴാണ് വീടിന് നേരെ അര്‍ധരാത്രി സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉണ്ടായത്. അയല്‍വാസികളായ രാജീവ്, രതീഷ് എന്നിവര്‍ക്കെതിരെ കേസെടുത്ത പൊലീസ്...

    ആശങ്കയേറുന്നു; ഇന്ന് സംസ്ഥാനത്ത് 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

    തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 234 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തെ രോഗികളുടെ എണ്ണത്തില്‍...

    ക്വാറന്റൈന്‍ ലംഘിച്ചതിനെ തുടര്‍ന്ന് പൊലീസ് ഓടിച്ചിട്ടു പിടികൂടിയ പ്രവാസിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്

    പത്തനംതിട്ടയില്‍ ക്വാറന്റൈന്‍ ലംഘിച്ചതിനെ തുടര്‍ന്ന് പൊലീസ് ഓടിച്ചിട്ടു പിടികൂടിയ പ്രവാസിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സൌദിയില്‍ നിന്നെത്തിയ പ്രവാസി ക്വാറന്‍റൈന്‍ ലംഘിച്ചത്. പരിശോധനക്കിടെ...
    - Advertisement -

    More Articles Like This

    - Advertisement -