മെസ്സി ക്ലബ് വിടാന്‍ തീരുമാനിച്ച വിവാദകഥയിലെ ‘വില്ലന്‍’..ബാര്‍സ ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍തോമ്യുവിനെതിരെ അവിശ്വാസ പ്രമേയം

0
23

മഡ്രിഡ്: ബാര്‍സ ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍തോമ്യുവിനെതിരെ അവിശ്വാസ പ്രമേയം വരാനൊരുങ്ങുന്നു. ലയണല്‍ മെസ്സി ക്ലബ് വിടാന്‍ തീരുമാനിച്ച വിവാദകഥയിലെ ‘വില്ലന്‍’ എന്നാണ് ജോസഫ് മരിയ ബര്‍തോമ്യുവിനെ വിശേഷിപ്പിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ഇരുപതിനായിരത്തിലേറെ ക്ലബ് അംഗങ്ങള്‍ ഒപ്പിട്ട നിവേദനം ക്ലബ് ഓഫിസില്‍ ഇന്നലെ രാത്രി ലഭിച്ചതായാണ് വിവരം.

ബാര്‍സ അധികൃതര്‍ ഇതു സ്ഥിരീകരിക്കുന്നതോടെ അന്‍പത്തിയേഴുകാരനായ ബര്‍തോമ്യുവിനെതിരെ അവിശ്വാസ വോട്ടെടുപ്പിന് ഔദ്യോഗിക അനുമതിയാകും. ഈ വര്‍ഷം അവസാനത്തോടെ ബര്‍തോമ്യുവിന്റെ കസേര തെറിക്കുമെന്ന് ഇതോടെ ഏതാണ്ട് ഉറപ്പായി. ഒരു സീസണില്‍ത്തന്നെ ഒന്നിലേറെ ട്രോഫികള്‍ പതിവായി നേടിക്കൊണ്ടിരുന്ന ക്ലബ്ബിന്റെ പരിതാപകരമായ അവസ്ഥയില്‍ മനംമടുത്ത ഒരുവിഭാഗം ക്ലബ് അംഗങ്ങളാണ് അവിശ്വാസ നീക്കത്തിനു പിന്നില്‍. ‘ബര്‍തോമ്യുവിന്റെ നേതൃത്വം വലിയൊരു ദുരന്തമാണെന്ന്’ കഴിഞ്ഞ ദിവസം മെസ്സി തുറന്നടിക്കുക കൂടി ചെയ്തതോടെയാണ് പ്രതിഷേധത്തിനു ശക്തി വര്‍ധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here