എനിക്കും ഭീഷണിയുണ്ട്, പക്ഷേ മുട്ടുമടക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മാമുക്കോയ

0
220

കോഴിക്കോട്: രാജ്യം ഒന്നടങ്കം എതിര്‍ക്കുന്ന പൗരത്വ ഭേദഗതി നിയമത്തില്‍ വീണ്ടും ഉറച്ച നിലപാടുമായി നടന്‍ മാമുക്കോയ. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാനകമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച ഷാഹീന്‍ ബാഗ് സ്വകയറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസിസ്റ്റുകള്‍ക്ക് മുന്നില്‍ അഡ്ജസ്റ്റ്മെന്റ് ജീവിതത്തിന് തയ്യാറല്ലെന്നും ജീവനെ ഭയക്കുന്നവരാണ് ഫാസ്റ്റിസ്റ്റുകള്‍ക്കൊപ്പം നില്‍ക്കുകയെന്ന് അദ്ദേഹം പറയുന്നു.

ജീവനെ ഭയപ്പെടുന്നവരാണ് ഫാസിസ്റ്റുകള്‍ക്കൊപ്പം നില്‍ക്കുന്നത്. എതിര്‍പ്പ് രേഖപ്പെടുത്തുന്നവരെ അവര്‍ കൊല്ലുകയാണ്. ഇത്തരത്തില്‍ എഴുത്തുകാരെയും കലാകാരന്മാരെയും അവര്‍ ഭീഷണിപ്പെടുത്തുന്നു. തനിക്കും ഭീഷണികള്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍ മുട്ടുമടക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മാമുക്കോയ വിശദമാക്കി. നേരത്തെ തലപോകാന്‍ നില്‍ക്കുമ്ബോള്‍ കയ്യിന്റെയും വിരലിന്റെയും കാര്യം ആലോചിച്ചു ഭയന്നിട്ടു കാര്യമില്ലെന്നാണ് മാമുക്കോയ മറ്റൊരു പ്രതിഷേധ പരിപാടിയില്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here