More

    നിക്ഷേപകരെ വഞ്ചിച്ച് കോടികൾ തട്ടിയ കേസിൽ ലീഗ് നേതാവ് പിടിയിൽ

    Must Read

    കണ്ണൂരിലെ നിക്ഷേപ തട്ടിപ്പില്‍ പ്രതിയായ ലീഗ് നേതാവ് പിടിയില്‍. ടി കെ നൗഷാദ് ആണ് അറസ്റ്റിലായത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ് ചെയ്ത്. ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തിലാണ് ഇദ്ദേഹം കണ്ണൂരില്‍ എത്തിയത്. അതേസമയം കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട് .

    നിക്ഷേപ തുകയും ലാഭവിഹിതവും തിരിച്ചു നല്‍കാമെന്ന് മുദ്ര പത്രത്തില്‍ കരാറുണ്ടാക്കി നല്‍കിയാണ് കെ പി നൗഷാദ് തട്ടിപ്പ് നടത്തിയത്.നിക്ഷേപ തട്ടിപ്പിന്റെ കൂടുതല്‍ തെളിവുകള്‍ കൈരളി ന്യൂസ് നേരത്തെ പുറത്തുവിട്ടിരുന്നു. നിക്ഷേപകരെ വഞ്ചിച്ച്‌ കോടികള്‍ തട്ടിയ മുസ്ലീം ലീഗ് പുഴാതി മേഖല പ്രസിഡന്റ് കെ പി നൗഷാദിനെതിരെ കൂടുതല്‍ പരാതികള്‍ കണ്ണൂര്‍ ടൗണ്‍ പൊലീസിന് ലഭിച്ചു.ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം മൂവായിരം രൂപ മുതല്‍ ആറായിരം രൂപ വരെ ലാഭ വിഹിതം വാഗ്ദാനം ചെയ്താണ് പലരില്‍ നിന്നായി പണം തട്ടിയത്.

    മുസ്ലീം ലീഗ് ഭാരവാഹി സ്ഥാനം ഉപയോഗിച്ച്‌ നിക്ഷേപകരുടെ വിശ്വാസം ആര്‍ജ്ജിച്ചു.നിക്ഷേപ തുകയും ലാഭ വിഹിതവും തിരികെ നല്‍കുമെന്ന് മുദ്ര കരാറും എഴുതി നല്‍കി.നിക്ഷേപകര്‍ക്ക് ബ്ലാങ്ക് ചെക്കും നല്‍കി.പഴയ സ്വര്‍ണ്ണം നല്‍കിയാല്‍ 11 മാസത്തിന് ശേഷം പണിക്കൂലി ഇല്ലാതെ പുതിയ സ്വര്‍ണ്ണം നല്‍കാം എന്ന വാഗ്ദാനത്തില്‍ സ്വര്‍ണ്ണവും കൈക്കലാക്കി.

    പതിമൂന്ന് പരാതികളാണ് ഇതുവരെ കണ്ണൂര്‍ ടൌണ്‍ പൊലീസില്‍ ലഭിച്ചത്.അന്‍പതില്‍ അധികം പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്.ഒളിവില്‍ പോയ ലീഗ് നേതാവ് കെ പി നൗഷാദിനായി പൊലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി.വിദേശത്തേക്ക് കടന്നു എന്ന സംശയത്തില്‍ വിമാനത്താവളത്തില്‍ നിന്നുള്ള യാത്രക്കാരുടെ വിവരങ്ങള്‍ ഉള്‍പ്പെടെ പൊലീസ് ശേഖരിക്കുന്നുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Latest News

    ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസെന്ന് സിപിഎം

    തിരുവല്ല :തിരുവല്ലയില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെകൊലയ്ക്ക് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം പ്രാദേശിക നേതൃത്വം ആരോപിച്ചു. പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപ് കുമാറാണ് കൊല്ലപ്പെട്ടത്. ഇന്ന്...

    More Articles Like This