മന്ത്രി കെടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്നടത്തിയ മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്; വി.ടി ബല്‍റാമിന് പരിക്ക്

0
48

മന്ത്രി കെടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് വിടി ബല്‍റാം എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെത്തുടര്‍ന്ന് സംഘര്‍ഷം. പൊലീസ് ലാത്തിചാര്‍ജ്ജില്‍ വിടി ബല്‍റാമിന് പരിക്കേറ്റു. ഉദ്ഘാടനപ്രസംഗത്തിനിടെ മറുവശത്തുകൂടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളക്ടറേറ്റിന് അകത്തേക്ക് തള്ളിക്കയറുന്നതിനിടെയാണ് പൊലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്.

പ്രതിഷേധം നടത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് ആറാം ദിവസമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സമരം നടക്കുന്നത്.

കൊച്ചിയിലും, തൃശൂരിലും, തിരുവനന്തപുരത്തും, കോഴിക്കോട്ടും യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ഇതേ തുടര്‍ന്ന് നിരവധി പൊലീസുകാര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു

LEAVE A REPLY

Please enter your comment!
Please enter your name here