കെ ടി ജലീലിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്തേക്കും; എന്‍ഐഎയും മന്ത്രിയെ ചോദ്യം ചെയ്യുമെന്ന് സൂചന

0
59

തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മന്ത്രി ജലീലിനെ ചോദ്യം ചെയ്തത് മൂന്ന് മണിക്കൂര്‍. പ്രോട്ടോക്കോള്‍ ലംഘനം, സ്വപ്‌ന സുരേഷ് ഉള്‍പ്പെടെ പ്രതികളുമായുള്ള ബന്ധം, മന്ത്രിയുടെ അറിവോടെ മതഗ്രന്ഥം വിതരണം ചെയ്തത് തുടങ്ങിയ കാര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടെന്നാണ് വിവരം. ആലുവയില്‍ വെച്ച് ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോസ്ഥര്‍ മാധ്യമങ്ങളെ അറിയിക്കാതെ മന്ത്രിയെ കണ്ട് മൊഴിയെടുത്തെന്നാണ് സൂചനകള്‍. ഇന്നലെ രാവിലെ ഒമ്പതരയ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂറോളം നീണ്ടു. ഇഡിയെ കൂടാതെ എന്‍ഐഎയും മന്ത്രിയെ ചോദ്യം ചെയ്യുമെന്ന് സൂചനകളുണ്ട്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന വിവരങ്ങളാണ് ലഭിക്കുന്നത്. പ്രാഥമിക ചോദ്യം ചെയ്യല്‍ മാത്രമാണ് പൂര്‍ത്തിയായതെന്ന് ഇഡി അറിയിച്ചത്. ഇഡിയുടെ ചോദ്യം ചെയ്യലിന് ശേഷം മന്ത്രി ജലീല്‍ അജ്ഞാതവാസത്തിലാണുള്ളത്‍. മന്ത്രി തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തിയിട്ടില്ല. മന്ത്രി വളാഞ്ചേരിയിലെ വീട്ടിലുണ്ടെന്നാണ് മന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിവരം.കെ.ടി. ജലീലിന്റെ ഉത്തരങ്ങളില്‍ പൂര്‍ണ തൃപ്തിയില്ലാതെയാണ് കഴിഞ്ഞ ദിവസം ഇ.ഡി. അദ്ദേഹത്തെ വിട്ടയച്ചതെന്നാണ് സൂചനകള്‍. മന്ത്രിയുടെ ഉത്തരങ്ങളില്‍ വ്യക്തത വരുത്താനായി ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിച്ചേക്കുമെന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വൃത്തങ്ങളില്‍ നിന്ന് അറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here