“മലപ്പുറത്തെ വിലാസത്തിൽ നോട്ടീസ് ലഭിച്ചത് കൊണ്ടാണ് ഔദ്യോഗിക വാഹനം ഒഴിവാക്കിയത്; ഇഡി ചോദ്യം ചെയ്‌ത സംഭവത്തിൽ വിശദീകരണവുമായി മന്ത്രി കെടി ജലീൽ

0
104

എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്‌ത സംഭവത്തിൽ വിശദീകരണവുമായി മന്ത്രി കെ ടി ജലീൽ. മലപ്പുറത്തെ സ്വന്തം വീട്ടിലെ അഡ്രസ്സിൽ നോട്ടീസ് ലഭിച്ചതിനാലാണ് ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിൽ ഇഡി ഓഫിസിലേക്ക് പോയതെന്ന് മന്ത്രി പറഞ്ഞു.
സ്വപ്‌ന സുരേഷുമായും കോസുലേറ്റുമായും ബന്ധമുള്ള വിവരം ഇഡിക്ക് മുൻപിൽ സമ്മതിച്ചു, മന്ത്രി ആയതിനാൽ കോൺസുലേറ്റുമായി ബന്ധം പുലർത്തേണ്ടി വന്നു എന്നാണ് വിശദീകരണം. തന്റെ സ്വത്ത് വകകൾ സംബന്ധിച്ച് വിശദീകരണം നൽകി, മത ഗ്രന്ഥങ്ങൾ നല്കാൻ കോൺസുലേറ്റ് തയാറായി, ഇത് താൻ സ്വീകരിച്ചു, അദ്ദേഹം പറഞ്ഞു. രണ്ടര മണിക്കൂറോളമാണ് കെ ടി ജലീലിനെ ഇ ഡി ചോദ്യം ചെയ്‌തത്‌.

LEAVE A REPLY

Please enter your comment!
Please enter your name here