നിയന്ത്രണങ്ങൾക്കിടയിലും ദീര്‍ഘദൂര,രാത്രികാല സര്‍വിസുകള്‍ കെ.എസ്.ആര്‍.ടി.സി തുടരും

0
47

തിരുവനന്തപുരം:നിയന്ത്രണങ്ങൾക്കിടയിലും ദീര്‍ഘദൂര, രാത്രികാല സര്‍വിസുകള്‍ കെ.എസ്.ആര്‍.ടി.സി തുടരുമെന്ന് സി.എം.ഡി ബിജു പ്രഭാകര്‍. ​കൊവിഡ് രണ്ടാംതരംഗത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ പ്രത്യേക നിയന്ത്രണങ്ങള്‍ക്കിടയിലും കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വിസുകളും രാത്രികാല സര്‍വിസുകളും വരുമാന നഷ്ടത്തെ തുടര്‍ന്ന് ദീര്‍ഘദൂര, രാത്രികാല സര്‍വിസുകള്‍ കെ.എസ്.ആര്‍.ടി.സി നിര്‍ത്തുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ് നിലവിലെ ഉത്തരവ് അനുസരിച്ച് 50 ശതമാനം സര്‍വിസുകള്‍ എപ്പോഴും നിലനിര്‍ത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൊവിഡ് വ്യാപനം കുറഞ്ഞാല്‍ സര്‍വിസുകള്‍ 70 ശതമാനമായി വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മെയ് 15 മുതല്‍ പകല്‍ ടുതല്‍ സര്‍വിസ് നടത്തും. സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ മാത്രമേ സര്‍വിസ് പൂര്‍ണമായി നിയന്ത്രിക്കൂ. നിലവില്‍ യാത്രാക്കാരുടെ തിരക്ക് അനുസരിച്ച് ആവശ്യമായ ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ടെന്നും സി.എം.ഡി അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here