റഷ്യന്‍ പ്രധാനമന്ത്രി മിഖായെല്‍ മിഷുസ്‌തിന് കോവിഡ് വൈറസ് സ്ഥിരീകരിച്ചു

0
115

മോസ്‌കോ: റഷ്യന്‍ പ്രധാനമന്ത്രി മിഖായെല്‍ മിഷുസ്‌തിന് കോവിഡ്‌ 19 സ്ഥിരീകരിച്ചു. പ്രസിഡണ്ട്‌ വ്‌ളദിമിര്‍ പുടിനുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ്‌ തനിക്ക്‌ കോവിഡ്‌ 19 സ്ഥിരീകരിച്ചതായി വെളിപ്പെടുത്തിയത്‌. ഉപപ്രധാനമന്ത്രിയായ ആന്ദ്രെബെലോസോവിന്‌ താത്‌കാലിക ചുമതല നല്‍കിയതായും വീഡിയോ കോണ്‍ഫറന്‍സിലൂടെ അദ്ദേഹം പറഞ്ഞു.

കോവിഡ്‌ 19നെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്‌ച ചേര്‍ന്ന കോ-ഓര്‍ഡിനേറ്റിങ്‌ യോഗത്തില്‍ വരെ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. മുഷുസ്‌തിന്റെ നിര്‍ദേശമനുസരിച്ച്‌ ഉപപ്രധാനമന്ത്രിയെ ആക്ടിങ്‌ പ്രധനമന്ത്രിയായി നിയമിച്ചുള്ള ഉത്തരവില്‍ പ്രസിഡന്റ്‌ ഒപ്പുവെച്ചു. ഒരു ലക്ഷത്തിലേറെ പേര്‍ക്കാണ്‌ റഷ്യയില്‍ കോവിഡ്‌ 19 സ്ഥിരീകരിച്ചത്‌.

LEAVE A REPLY

Please enter your comment!
Please enter your name here