കൊവിഡ്-19: അമേരിക്കയിലും ആദ്യ മരണം റിപ്പോർട്ട് ചെയ്തു; സ്ഥിതി നിയന്ത്രണ വിധേയമെന്ന് ഡൊണാള്‍ഡ് ട്രംപ്

0
76

വാഷിംഗ്ടണ്‍ (www.big14news.com): ലോകത്തെ ഞെട്ടിച്ച്‌ കൊറോണവൈറസ് ബാധ(കൊവിഡ്-19). ചൈനയില്‍ രോഗബാധിതരുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ ലോകത്തെ മറ്റ് രാജ്യങ്ങളില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു.
അമേരിക്കയിൽ വൈറസ് ബാധയെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. വൈറസ് ബാധ ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തതോടെ ധികൃതര്‍ വാഷിംഗ്ടണില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്നും സ്ഥിതി നിയന്ത്രണത്തിലാണെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.
വാഷിംഗ്ടണിലെ 50 വയസ്സ് പ്രായം പിന്നിട്ട സ്ത്രീക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയയിലും കൊറോണ മരണം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ലോകത്ത് കോവിഡ് 19 വൈറസ് ബാധയെ തുടര്‍ന്നുള്ള മരണം മൂവായിരത്തോട് അടുത്തു. ദക്ഷിണ കൊറിയക്ക് പിന്നാലെ ഇറാനിലും വൈറസ്ബാധ വ്യാപിക്കുകയാണ്. 85000ത്തിലധികം പേര്‍ക്ക് ഇതിനോടകം വൈറസ് ബാധിച്ചു. ചൈനയ്ക്ക് പുറത്ത് വിവിധ രാജ്യങ്ങളില്‍ കൊവിഡ് 19 വ്യാപിക്കാന്‍ തുടങ്ങിയതോടെ ആശങ്ക ഏറുകയാണ്. ഇറാനിലും ദക്ഷിണ കൊറിയയിലും വൈറസ് ബാധിതരുടെ എണ്ണം കൂടുകയാണ്. 24 മണിക്കൂറിനിടെ 205 കേസുകളാണ് ഇറാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ദക്ഷിണ കൊറിയയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 3,150 ആയി. 17 പേര്‍ മരിച്ചു. ഇന്നലെ മാത്രം 813 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൈന, കഴിഞ്ഞാല്‍ ഏറ്റവുമധികം പേര്‍ക്ക് വൈറസ് ബാധ റിപ്പോ‍ര്‍ട്ട് ചെയ്ത ദക്ഷിണ കൊറിയയില്‍ സൈന്യം രംഗത്തിറങ്ങി. ദെയ്ഗിലാണ് സൈന്യത്തിന്‍റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here