More

  യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; ഭര്‍ത്താവിനെതിരെ ബന്ധുക്കള്‍ പരാതി നല്‍കി: യുവതിയുടെ മരണത്തില്‍ ദുരൂഹത ഏറുന്നു; അന്വേഷണം ഊര്‍ജിതം

  Latest News

  വീണ്ടും ദുരഭിമാന കൊല: 22- കാരനെ വീട്ടില്‍ നിന്ന് വലിച്ചിഴച്ചു, മരത്തില്‍ കെട്ടി, ജീവനോടെ കത്തിച്ചു

  ലഖ്നോ: യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ 22 കാരനെ രാത്രിയില്‍ വീട്ടില്‍നിന്ന് വലിച്ചിറക്കി മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലാണ് സംഭവം. അംബികാ...

  ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി ബിജെപി മന്ത്രി: സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും ആയിരങ്ങള്‍ തെരുവില്‍

  ബംഗളൂരു: ​ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി കര്‍ണാടക ആരോഗ്യ മന്ത്രി ബി. ശ്രീരാമുലുവിന് ബി.ജെ.പി പ്രവര്‍ത്തകരുടെ വമ്ബന്‍ സ്വീകരണം. ലോക്​ഡൗണിനിടെ പാര്‍ട്ടി പരിപാടികളും...

  ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ജിദ്ദയില്‍നിന്ന് പറന്നുയര്‍ന്നു: രാത്രി 11 ന് കരിപ്പൂരിലെത്തും

  ജിദ്ദ: ഗള്‍ഫ് മേഖലയില്‍നിന്ന് തന്നെ കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ചൊവ്വാഴ്ച ജിദ്ദ വിമാനത്താവളത്തില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. സ്‌പൈസ് ജെറ്റിന്റെ ബോയിംഗ് 737...

  കൊല്ലം: കൊല്ലം അഞ്ചലില്‍ യുവതി പാമ്ബ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ദിവസം കഴിയും തോറും ദുരൂഹത ഏറുന്നു. സംഭവത്തില്‍ ഉത്രയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതപ്പെടുത്തി. അഞ്ചല്‍ സ്വദേശിയായ ഉത്രക്ക് രണ്ട് പ്രാവശ്യമാണ് പാമ്ബ് കടിയേറ്റത്. ആദ്യം മാര്‍ച്ച്‌ രണ്ടിന് ഭര്‍ത്താവ് സൂരജിന്‍റെ പറക്കോട്ടുള്ള വീട്ടില്‍ വച്ച്‌. രാത്രിയില്‍ കാലിന് വേദനഅനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്ബ് കടിയേറ്റ വിവരം സ്ഥിരികരിച്ചത്.

  ഉത്രക്ക് ആദ്യം പാമ്ബ് കടിയേല്‍ക്കുന്നതിന് രണ്ട് ദിവസം മുമ്ബ് സൂരജിന്റെ വീടിന്റെ രണ്ടാംനിലയിലെ കിടപ്പ് മുറിക്ക് സമീപത്തായി പാമ്ബിനെ കണ്ടിരുന്നു. ഉത്ര ബഹളം വച്ചതിനെ തുടര്‍ന്ന് സൂരജ് എത്തി പാമ്ബിനെ കൈകൊണ്ട് പിടിച്ച്‌ ചാക്കില്‍ ഇട്ട് കെട്ടികൊണ്ട് പോയന്നും ബന്ധുക്കളോട് ഉത്ര പറഞ്ഞിരുന്നു. പിന്നീട് രണ്ടുദിവത്തിനു ശേഷം രാത്രിയില്‍ കാലിന് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്ബ് കടിയേറ്റ വിവരം സ്ഥിരികരിച്ചത്. തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പതിനാറ് ദിവസം കിടത്തി ചികിത്സ നടത്തി.

  പിന്നീട് ചികിത്സയ്ക്കും വിശ്രമത്തിനുമായി ഉത്ര സ്വന്തം വീട്ടിലായിരുന്നു തങ്ങിയിരുന്നത്. ഇതിനിടെയാണ് മെയ് ആറിന് വീണ്ടും പാമ്ബിന്റെ കടിയേല്‍ക്കുന്നതും ഉത്ര മരിക്കുന്നതും. ആ ദിവസം യുവതിയുടെ ഭര്‍ത്താവ് സൂരജും യുവതിയുടെ വീട്ടില്‍ എത്തിയിരുന്നു. യുവതിയുടെ മരണം സ്ഥിരികരിച്ച സമയത്ത് സൂരജ് കാണിച്ച അസ്വഭാവികതയാണ് സംശയങ്ങള്‍ക്ക് വഴിവെക്കുന്നത്. എയര്‍ഹോളുകള്‍ പൂര്‍ണമായും അടച്ച എസിയുളളമുറിയാണ്. ജനലുകള്‍ തുറന്നിടുന്ന പതിവില്ല. എന്നിട്ടുമെങ്ങനെ പാമ്ബ് മുറിയില്‍ കയറിയെന്നാണ് ബന്ധുക്കളുടെ സംശയം.

  യുവതി മരിച്ച ദിവസം വീട്ടിലെത്തിയ സൂരജിന്റെ കൈവശം ഒരു വലിയ ബാഗുണ്ടായിരുന്നതായും ഈ ബാഗില്‍ പാമ്ബ് ഉണ്ടായിരുന്നതായി സംശയിക്കുന്നുവെന്നുമാണ് ഉത്രയുടെ കുടുംബം ആരോപിക്കുന്നത്. സൂരജിന് പാമ്ബുപിടുത്തകാരുമായി ചങ്ങാത്തം ഉള്ളതായും മാതാപിതാക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് രക്ഷിതാക്കള്‍ അഞ്ചല്‍ സി.ഐ.ക്കും റൂറല്‍ എസ്.പിക്കും പരാതി നല്‍കിയത്. ഉത്ര ഉറങ്ങിയ മുറി ടൈല്‍ പാകിയതും എ.സി. ഉള്ളതുമായ കിടപ്പുമുറിയുടെ ജനലുകള്‍ രാത്രി ഉത്രയുടെ അമ്മ അടച്ചിരുന്നു. ഭര്‍ത്താവാണ് ജനലുകള്‍ തുറന്നിട്ടത്. പാമ്ബിനെ ആദ്യം കണ്ടതും ഭര്‍ത്താവാണ്. മകള്‍ക്ക് കൊടുത്ത സ്വര്‍ണാഭരണങ്ങളും പണവും കാണാനില്ലെന്നും വിശദമായ അന്വേഷണത്തിലൂടെ മരണകാരണം പുറത്ത് കൊണ്ടുവരണമെന്നും അച്ഛന്‍ വിശ്വസേനനും സഹോദരന്‍ വിഷ്ണുവും പരാതിയില്‍ പറയുന്നു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ടി വി ചലഞ്ചുമായി ഡിവൈഎഫ്‌ഐ ; ഏറ്റെടുത്ത് നടി മഞ്ജു വാര്യര്‍

  ഡി.വൈ.എഫ്‌ഐയുടെ ടെലിവിഷന്‍ ചലഞ്ച് ഏറ്റെടുത്ത് നടി മഞ്ജു വാര്യര്‍. അഞ്ചു ടെലിവിഷനുകളാണ് മഞ്ജു വാര്യര്‍ നല്‍കാനൊരുങ്ങുന്നത്. കോവിഡ് കാലത്ത് സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളായതിനാല്‍...

  മിയ ഇനി അശ്വിന് സ്വന്തം; വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവയ്ച്ച്‌ താരം

  നടി മിയ ജോര്‍ജ് വിവാഹിതയാവുന്നു. കൊച്ചി സ്വദേശി അശ്വിന്‍ ഫിലിപ്പുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. കഴിഞ്ഞ ദിവസം അശ്വിന്റെ വീട്ടില്‍ വച്ചാണ് വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. ഇപ്പോഴിതാ വിവാഹ നിശ്ചയത്തിന്റെ...

  സ്മൃതി ഇറാനിയെ കാണാനില്ലെന്ന് പോസ്റ്ററുകൾ; പിന്നില്‍ ഗൂഢാലോചനയെന്ന് ആരോപണം

  ലക്നൗ: കേന്ദ്രമന്ത്രിയും അമേഠിയിലെ പാര്‍ലമെന്റ് അംഗവുമായ സ്മൃതി ഇറാനിയെ കാണാനില്ലെന്ന് പോസ്റ്ററുകൾ. മണ്ഡലത്തിലെ പതിമൂന്നിടങ്ങളിലാണ് ഇത്തരത്തിലുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടുത്.കഴിഞ്ഞ തിരഞ്ഞെടുപ്പിനുശേഷം രണ്ടുദിവസങ്ങളിലായി വളരെക്കുറച്ച്‌ മണിക്കൂറുകള്‍...

  ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി ബിജെപി മന്ത്രി: സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും ആയിരങ്ങള്‍ തെരുവില്‍

  ബംഗളൂരു: ​ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി കര്‍ണാടക ആരോഗ്യ മന്ത്രി ബി. ശ്രീരാമുലുവിന് ബി.ജെ.പി പ്രവര്‍ത്തകരുടെ വമ്ബന്‍ സ്വീകരണം. ലോക്​ഡൗണിനിടെ പാര്‍ട്ടി പരിപാടികളും പൊതുപരിപാടികളും നടത്തരുതെന്ന മാര്‍ഗനിര്‍ദേശം ലംഘിച്ചുകൊണ്ട് ചിത്രദുര്‍ഗയില്‍...

  വിദ്യാര്‍ത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാകാത്ത വിഷമത്തില്‍ ജീവനൊടുക്കിയെന്ന് ബന്ധുക്കള്‍

  മ​ല​പ്പു​റം: വ​ളാ​ഞ്ചേ​രി ഇ​രി​ന്പി​ളി​യ​ത്തെ പ​തി​നാ​ലു​വ​യ​സ്‌​സി​കാ​രി​യു​ടെ ആ​ത്മ​ഹ​ത്യ പ​ഠ​നം മു​ട​ങ്ങി​യ​തി​നാ​ലെ​ന്ന് മാ​താ​പി​താ​ക്ക​ള്‍. സ്മാ​ര്‍​ട്ട്ഫോ​ണും ടി​വി​യും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക്ക് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സ്‌​സി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി​രു​ന്നി​ല്ല. ഇ​ത് കു​ട്ടി​യെ മാ​ന​സി​ക​മാ​യി ത​ള​ര്‍​ത്തി​യി​രു​ന്നു​വെ​ന്ന് മാ​താ​പി​താ​ക്ക​ള്‍ പ​റ​ഞ്ഞു. തിരുന്നലം...
  - Advertisement -

  More Articles Like This

  - Advertisement -