കോടിയേരിയുടെ ഭൗതികശരീരം ജന്മനാട്ടിൽ; ഇന്ന് സംസ്കാരം

Must Read

കണ്ണൂ‍ർ: അന്തരിച്ച സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍റെ ഭൗതികശരീരം ഇന്ന് ഉച്ചക്ക് കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് സംസ്ക്കരിക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. രാവിലെ 11 മണി വരെ ഈങ്ങയിൽപ്പീടികയിലെ വീട്ടിൽ ബന്ധുക്കൾക്കും നാട്ടുകാർക്കും അന്ത്യോപചാരം അർപ്പിക്കാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മണിക്ക് വിലാപയാത്രയായി മൃതദേഹം കണ്ണൂർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ കൊണ്ടു വരും. വൈകിട്ട് 3 വരെ പാർട്ടി ഓഫീസിലാകും പൊതുദർശനം. 

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗങ്ങളും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തും. കണ്ണൂർ, തലശേരി , ധർമ്മടം ,മാഹി എന്നിടങ്ങളിൽ ദു:ഖ സൂചകമായി സിപിഎം ഹർത്താലിന് അഹ്വാനമുണ്ട്. വാഹനങ്ങൾ ഓടുന്നതും ഹോട്ടലുകൾ തുറക്കുന്നതും തടയില്ല എന്ന് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കി. കാൽനടയായാണ് കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും പയ്യാമ്പലത്തേക്ക് ഭൗതിക ശരീരം കൊണ്ടുപോകുക.

Latest News

കെടിയു വിസി നിയമനം; കോടതി വിധി പൂർണമായി പാലിക്കുമെന്ന് ഗവർണർ

കോഴിക്കോട്: സാങ്കേതിക സർവകലാശാലയിലെ താൽക്കാലിക വൈസ് ചാൻസലർമാരുടെ നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി പൂർണമായും പാലിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവരും കോടതിയെ ബഹുമാനിക്കണമെന്നും...

More Articles Like This