കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു

0
1138

സിപിഐ എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. ആരോഗ്യ പരമായ കാരണങ്ങൾ പറഞ്ഞാണ് ഒഴിഞ്ഞത്. സുപ്രധാനമായ സമയത്താണ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. സ്വയം തന്നെ ഒഴിവാകുകയായിരുന്നു. പിന്തുണ വേണ്ട വിധം ലഭിച്ചില്ല എന്നാണ് റിപ്പോർട്ട്. എം വിജയരാഘവനാണ് പകരം ചുമതല.

തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം ഒഴിയുകയാണെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.

സെക്രട്ടറി ചുമതലയില്‍നിന്നും അവധി അനുവദിക്കണമെന്ന കോടിയേരിയുടെ ആവശ്യം അംഗീകരിച്ചെന്നും സെക്രട്ടറിയുടെ ചുമതല എ വിജയരാഘവന്‍ നിര്‍വ്വഹിക്കുമെന്നാണ് സിപിഐഎം അറിയിച്ചിരിക്കുന്നത്.

ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം സിപിഐഎം സെക്രട്ടറി സ്ഥാനത്തുനിന്നും അദ്യമായാണ് ഒരാള്‍ സ്ഥാനമൊഴിയുന്നത്.

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കോടിയേരി രാജിവെക്കണമെന്ന ആവശ്യം പല കേന്ദ്രങ്ങളില്‍നിന്നും ഉയര്‍ന്നിരുന്നെങ്കിലും രാജി വെക്കേണ്ടതില്ലെന്നായിരുന്നു സിപിഐഎം നേതാക്കള്‍ വ്യക്തമാക്കിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here