More

  ഭെൽ ഇ.എം.എൽഏറ്റെടുക്കൽ പൂർത്തിയാക്കാൻ ഹരജികേന്ദ്ര-കേരള സർക്കാറുകൾക്ക്ഹൈക്കോടതിയുടെ നോട്ടീസ്

  Latest News

  22 ദിവസം മുന്‍പ് പ്രണയവിവാഹം നടത്തിയ നവവരന്‍ തൂങ്ങി മരിച്ച നിലയില്‍; ഭാര്യയെ പരീക്ഷ എഴുതാനായി കോളേജില്‍ എത്തിച്ച ശേഷം വീട്ടില്‍ മടങ്ങിയെത്തിയ യുവാവാണ് ആത്മഹത്യ ചെയ്തത്

  പാമ്പാടി : ഭാര്യയെ പരീക്ഷ എഴുതാനായി കോളേജില്‍ എത്തിച്ച ശേഷം വീട്ടില്‍ മടങ്ങിയെത്തിയ യുവാവ് അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍. കോട്ടയം പാമ്പാടിയിലാണ് സംഭവം....

  രാജ്യത്ത് കൊവിഡ് കേസുകള്‍ ആറ് ലക്ഷം കടന്നു; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്ത്

  രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് ലക്ഷം കടന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ വ്യാഴാഴ്ച കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ഇത്....

  ആശങ്കയേറുന്നു; ആഗോളതലത്തില്‍ കോ​വി​ഡ് വൈറസ് ബാധിതരുടെ എണ്ണം 1,0559000 കടന്നു; രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 60 ല​ക്ഷ​ത്തി​ലേ​ക്ക്

  വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​തി​വേ​ഗ​ത്തി​ല്‍ വ​ര്‍​ധി​ക്കു​ന്ന​തി​ന്‍റെ ആ​ശ​ങ്ക​ക​ള്‍​ക്കി​ട​യി​ലും രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന വ​ര്‍​ധ​ന ചി​ല​പ്ര​തീ​ക്ഷ​ക​ളും ന​ല്‍​കു​ന്നു. നി​ല​വി​ല്‍ 59,38,954...

  എറണാകുളം :കൈമാറ്റനടപടികൾ അനന്തമായി നീളുന്ന കാസർകോട് ബെദ്രഡുക്കയിലെ ഭെൽ ഇ.എം.എൽ കമ്പനി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചു.ഭെൽ ഇ.എം.എൽ ഇൻഡിപ്പെൻഡന്റ് എംപ്ലോയീസ് യൂണിയന് (എസ്.ടി.യു)വേണ്ടി ജനറൽ സെക്രട്ടറി കെ.പി.മുഹമ്മദ് അഷ്റഫ് നൽകിയ ഹരജിയിൽ ജസ്റ്റിസ് അനു ശിവരാമൻ ആണ് സർക്കാരുകൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവായത്. ഒരാഴ്ചക്കകം സർക്കാരുകൾ വിശദീകരണം നൽകണം. ഹരജി ജൂലായ് ഒന്നിന് വീണ്ടും പരിഗണിക്കും.
  2016ൽ കേന്ദ്ര സർക്കാർ കയ്യൊഴിയാൻ തീരുമാനിച്ച ഭെൽ ഇ.എം.എൽ 2017ൽ സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നു.എന്നാൽ മൂന്ന് വർഷം കഴിഞ്ഞിട്ടും ഏറ്റെടുക്കൽ നടപടികൾ എങ്ങുമെത്താതെ ഉൽപാദനവും മുടങ്ങി കമ്പനി തകർച്ചയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനങ്ങൾ ഉടൻ നടപ്പിലാക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് എസ്. ടി. യു യൂണിയൻ ഹൈക്കോടതിയെ സമീപിച്ചത്. 2010 വരെ സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിൽ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന കെൽ യൂണിറ്റാണ് 2011 മാർച്ച് 28 മുതൽ ഭെൽ ഇ.എം.എൽ ആയി മാറിയത്. 12 ഏക്കർ സ്ഥലവും ഫാക്ടറിയും,മെഷിനറികളും, അനുബന്ധ ഉപകരണങ്ങളുമെല്ലാം കൂടി കേവലം 10.5 കോടി രൂപ മാത്രം വില കണക്കാക്കി 51 ശതമാനം ഓഹരികൾ ഭെല്ലിന് കൈമാറുകയായിരുന്നു. ഭെൽ ഇ.എം.എൽ കമ്പനിയിൽ സംസ്ഥാന സർക്കാരിന് 49 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരുന്നു എങ്കിലും ചെയർമാനും മാനേജിംഗ് ഡയറക്ടറും ഒന്നൊഴികെ മുഴുവൻ ഡയറക്ടർമാരും ഭെല്ലിന് തന്നെയായിരുന്നു.
  നിതി അയോഗിന്റെ ശുപാർശ പ്രകാരം ഓഹരികൾ ഒഴിവാക്കാനുള്ള മുഴുവൻ നടപടികളും സ്വീകരിച്ചു എങ്കിലും കൈമാറ്റം സംബന്ധിച്ച നടപടികൾ പൂർത്തിയാവാത്തത് കാരണം ജീവനക്കാർക്ക് കഴിഞ്ഞ 19 മാസമായി ശമ്പളം ലഭിച്ചിട്ടില്ല. രണ്ട് വർഷമായി പി.എഫ് വിഹിതം അടക്കാത്തതിനാൽ വിരമിക്കുന്ന ജീവനക്കാർക്ക് പെൻഷൻ പോലും ലഭിക്കുന്നില്ല.
  ശമ്പളത്തിന് വേണ്ടി ജീവനക്കാർ കഴിഞ്ഞ ഒരുവർഷമായി സമരത്തിലാണ്. സ്ഥാപനം ഏറ്റെടുത്ത് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ കാസർകോട് നഗരത്തിൽ സത്യാഗ്രഹം നടത്തുകയും എസ്. ടി. യു ജില്ലാ കമ്മറ്റി നിരന്തര സമരം നടത്തുകയും ചെയ്തിരുന്നു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  22 ദിവസം മുന്‍പ് പ്രണയവിവാഹം നടത്തിയ നവവരന്‍ തൂങ്ങി മരിച്ച നിലയില്‍; ഭാര്യയെ പരീക്ഷ എഴുതാനായി കോളേജില്‍ എത്തിച്ച ശേഷം വീട്ടില്‍ മടങ്ങിയെത്തിയ യുവാവാണ് ആത്മഹത്യ ചെയ്തത്

  പാമ്പാടി : ഭാര്യയെ പരീക്ഷ എഴുതാനായി കോളേജില്‍ എത്തിച്ച ശേഷം വീട്ടില്‍ മടങ്ങിയെത്തിയ യുവാവ് അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍. കോട്ടയം പാമ്പാടിയിലാണ് സംഭവം....

  രാജ്യത്ത് കൊവിഡ് കേസുകള്‍ ആറ് ലക്ഷം കടന്നു; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് മൂന്നാം സ്ഥാനത്ത്

  രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറ് ലക്ഷം കടന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ വ്യാഴാഴ്ച കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ഇത്. 6,00,032 പേര്‍ക്കാണ് വ്യാഴാവ്ച വരെ രാജ്യത്ത്...

  ആശങ്കയേറുന്നു; ആഗോളതലത്തില്‍ കോ​വി​ഡ് വൈറസ് ബാധിതരുടെ എണ്ണം 1,0559000 കടന്നു; രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 60 ല​ക്ഷ​ത്തി​ലേ​ക്ക്

  വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​തി​വേ​ഗ​ത്തി​ല്‍ വ​ര്‍​ധി​ക്കു​ന്ന​തി​ന്‍റെ ആ​ശ​ങ്ക​ക​ള്‍​ക്കി​ട​യി​ലും രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന വ​ര്‍​ധ​ന ചി​ല​പ്ര​തീ​ക്ഷ​ക​ളും ന​ല്‍​കു​ന്നു. നി​ല​വി​ല്‍ 59,38,954 പേ​രാ​ണ് കോ​വി​ഡി​ല്‍ നി​ന്ന് രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ള്ള​ത്....
  - Advertisement -

  More Articles Like This

  - Advertisement -