കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിൽ ചേക്കേറിയതിന് പിന്നാലെ ജോസ് പക്ഷത്ത് നിന്ന് ജോസഫ് വിഭാഗത്തിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുന്നു, കണ്ണൂർ ഇരിട്ടി ഉളിക്കൽ മേഖലയിലാണ് ഇന്ന് നേതാക്കൾ ജോസ് വിഭാഗത്തെ കയ്യൊഴിഞ്ഞ് ജോസഫിനെ തുണക്കാൻ തീരുമാനിച്ചത്. ജോസ് വിഭാഗം ജില്ല ജനറൽ സെകട്ടറി ടോമി സാർ വെട്ടിക്കാട്ടിൽ. മുൻ ജില്ലാ വൈസ് പ്രസിണ്ടൻറ് മാത്യം വെട്ടിക്കാന, മുൻ ബ്ലോക്ക് പഞ്ചായത്ത് മെംബർ സിസിലി ആൻറണി, ഉളിക്കൽ സർവ്വീസ് ബാങ്ക് ഡയറക്ട്ടർ സിനി ഡോജു, ന്യുച്ചാട് ബാങ്ക് മുൻ പ്രസിണ്ടൻറ് വർഗ്ഗീസ് കാട്ടു പാലം, ശശിന്ദ്രൻ പനോളി, അപ്പച്ചൻ വരമ്പുങ്കൽ, ജോൺ കുന്നത്ത്, ഷാജു കൊടുർ,ബെന്നി, ജോണി കരിമ്പന എന്നിവരുടെ നേതൃത്വത്തിൽ നൂറോളം ആളുകളാണ് മേഖലയിൽ നിന്ന് ജോസഫ് വിഭാഗത്തിൽ ചേർന്നത്.
ഇനിയും നിരവധി പ്രവർത്തകർ ജോസ് കെ മാണി വിഭാഗത്തിൽ നിന്ന് ജോസഫ് പക്ഷത്തേക്ക് ചേക്കേറുമെന്നാണ് പ്രതീക്ഷിക്കുന്നത്.