നടി കങ്കണ റണാവത്തിനെ അറസ്റ്റ് ചെയ്‌തേക്കും; കലാപാഹ്വാന കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

0
216

നടി കങ്കണ റണാവത്തിനെ കലാപാഹ്വാന കേസിൽ മുംബൈ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു, നവംബർ 24 , 25 തീയതികളിൽ പൊലീസിന് മുന്നിൽ ഹാജരാവാനാണ് നിർദേശം.കങ്കണക്കൊപ്പം സഹോദരി രംഗോലി ഛന്ദോലിനെയും വിളിപ്പിച്ചിട്ടുണ്ട്. നേരത്തെ ഇരുവരോടും കോടതിയിൽ ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഹാജരായിരുന്നില്ല, തുടർന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടും ഇരുവരും വന്നില്ല, ഇത് മൂന്നാം തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ബോളിവുഡ് ഡയറക്ടറും ഫിറ്റ്നസ് ട്രെയിനിയുമായ മുനവ്വർ അലി സെയ്ദ് നൽകിയ പരാതിയിലാണ് ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.കലാപാഹ്വനം, മതസ്പർദ്ധ പരത്തൽ എന്നിങ്ങനെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here