കോട്ടയത്തും ജോസഫൊഴുക്ക്, ജോസ് കെ മാണിക്ക് കനത്ത തിരിച്ചടി; സംസ്ഥാന സമിതിയംഗവും ജനപ്രതിനിധികളും ജോസഫ് വിഭാഗത്തില്‍ ചേര്‍ന്നു

0
1220

കേരളം കോൺഗ്രസ് എം ജോസഫ് വിഭാഗത്തിലേക്ക് കൂടുതൽ നേതാക്കൾ എത്തുന്നു. ജോസ് കെ മാണിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടാവുന്നത്. പാർട്ടിയുടെ ശക്തി കേന്ദ്രത്തിൽ നിന്നാണ് ഈ ഒഴുക്ക് എന്നത് ഏറെ ശ്രദ്ധേയമാണ്.
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി സംസ്ഥാന കമ്മറ്റി അംഗവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സജി കെ വര്‍ഗീസ് കക്കുഴി പിജെ ജോസഫ് വിഭാഗത്തില്‍ ചേര്‍ന്നു. അയര്‍ക്കുന്നം പഞ്ചായത്ത അംഗങ്ങളും ജോസഫ് വിഭാഗത്തില്‍ ചേര്‍ന്നിട്ടുണ്ട്.

അയര്‍ക്കുന്നം പഞ്ചായത്ത് അംഗങ്ങളായ ലാന്‍സി ജോസഫ് പെരുന്തോട്ടം, ആലിസ് രാജു പള്ളിക്കര, ബിജു നാരായണന്‍ എന്നിവരാണ് ജോസഫ് വിഭാഗത്തില്‍ ചേര്‍ന്നത്. ഇവരെ പിജെ ജോസഫ് ഷാളണിയിച്ച് സ്വീകരിച്ചു.

പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡണ്ട് എസി ബേബിച്ചന്‍, സംസ്ഥാന കമ്മറ്റി അംഗങ്ങളായ സാബു ഒഴുങ്ങാലില്‍, ജോയ് കെ മാത്യു, അയര്‍ക്കുന്നം മണ്ഡലം പ്രസിഡണ്ട് സേവ്യര്‍ കുന്നത്തെട്ട് തുടങ്ങിയ നേതാക്കളും സന്നിഹിതരായിരുന്നു.

നേരത്തെ കോഴിക്കോട് ജില്ലയില്‍ കേരള കോണ്‍ഗ്രസ് എം മുന്‍ സംസ്ഥാന സമിതി അംഗവും ജില്ലാ ജനറല്‍ സെക്രട്ടറി ജെയിംസ് ജോഷിയുടെ നേതൃത്വത്തിലുള്ള നേതാക്കള്‍ പിജെ ജോസഫ് പക്ഷത്തേക്ക് മാറിയിരുന്നു. മുക്കം മേഖല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നേതാക്കളാണ് ജോസഫ് വിഭാഗത്തില്‍ ചേര്‍ന്നത്.

കര്‍ഷക യൂണിയന്‍ ജില്ലാ മുന്‍ വൈസ് പ്രസിഡന്റ് അഗസ്റ്റിന്‍ മൂക്കിലിക്കാട്ട്, മുന്‍ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ അലക്സ് നടുവത്ത്, ഏലിയാമ്മ വര്‍ഗീസ്, കാരശ്ശേരി സഹകരണബാങ്ക് ഡയറക്ടര്‍ ജോസുകുട്ടി അരീക്കാട്ട്, മുന്‍ മണ്ഡലം പ്രസിഡന്റ് മാത്യു അഗസ്റ്റിന്‍, നിയോജക മണ്ഡലം സെക്രട്ടറി ബേബി കീമറ്റം, മണ്ഡലം സെക്രട്ടറിമാരായിരുന്ന തങ്കച്ചന്‍ പൈക്കാട്ട്, ഇമ്മാനുവല്‍ കാക്കക്കൂടുങ്കല്‍, ടി.കെ. സതീശന്‍, യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി പി.വി. ബിജു എന്നിവരാണ് ജോസഫ് വിഭാഗത്തില്‍ ചേര്‍ന്നത്. കണ്ണൂരിലും ജോസ് പക്ഷ നേതാക്കള്‍ ജോസഫ് വിഭാഗത്തിലേക്ക് മാറിയിരുന്നു. ജോസ് വിഭാഗം ജില്ല ജനറല്‍ സെകട്ടറി ടോമി സാര്‍ വെട്ടിക്കാട്ടില്‍. മുന്‍ ജില്ലാ വൈസ് പ്രസിണ്ടന്റ് മാത്യം വെട്ടിക്കാന, മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സിസിലി ആന്റണി, ഉളിക്കല്‍ സര്‍വ്വീസ് ബാങ്ക് ഡയറക്ട്ടര്‍ സിനി ഡോജു, ന്യുച്ചാട് ബാങ്ക് മുന്‍ പ്രസിണ്ടന്റ് വര്‍ഗ്ഗീസ് കാട്ടു പാലം, ശശിന്ദ്രന്‍ പനോളി, അപ്പച്ചന്‍ വരമ്പുങ്കല്‍, ജോണ്‍ കുന്നത്ത്, ഷാജു കൊടുര്‍,ബെന്നി, ജോണി കരിമ്പന എന്നിവരുടെ നേതൃത്വത്തില്‍ ഉളിക്കല്‍ മണ്ഡലത്തിലെ 100 ഓളം പ്രവര്‍ത്തകരാണ് ജോസ് കെ മാണിയുടെ സി.പിഎം ബന്ധത്തില്‍ പ്രതിക്ഷേധിച്ച് പി.ജെ ജോസഫ് നേതൃത്വം നല്കുന്ന കേരളാ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here