ഈ നഗരത്തിലെ വീടുകള്‍ക്ക് വെറും 87 രൂപ

0
201

ഇറ്റാലിയന്‍ നഗരത്തില്‍ ഒരു മനോഹരമായ വീട് സ്വപ്‌നം കാണുന്നരാണോ നിങ്ങൾ? എങ്കിൽ സുവര്‍ണാവസരമുണ്ട്. ഇറ്റലിയിലെ ഒരു നഗരത്തിലെ വീടുകള്‍ ലേലത്തിനു വെച്ചിരിക്കുന്നത് വെറും ഒരു യൂറോയ്ക്കാണ് ( ഇന്ത്യന്‍ രൂപയില്‍ 87 രൂപ). സൗത്ത് വെസ്റ്റേണ്‍ നഗരത്തിലെ സലേമി ടൗണിലെ ഒരു ഡസനോളം വീടുകളാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. ഈ നഗരത്തില്‍ ജനവാസം തീരെ കുറഞ്ഞതിനാല്‍ കൂടുതല്‍ പേരെ ഇങ്ങോട്ട് ആകര്‍ഷിക്കാനായാണ് പുതിയ തീരുമാനം.

കഴിഞ്ഞ 50 വര്‍ഷത്തോളമായി ജനസംഖ്യ കുത്തനെ കുറയുകയാണ് സലേമി നഗരത്തില്‍. ഇവിടെ നിന്നും ജനങ്ങള്‍ ഒഴിഞ്ഞു പോവാന്‍ തുടങ്ങിയത് 1968 ല്‍ ഈ പ്രദേശത്ത് ഭൂകമ്പം ഉണ്ടായതിനു പിന്നാലെയാണ്. നഗരത്തില്‍ അടിസ്ഥാന സൗകര്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശേഷമാണ് വീടുകള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്.

വീടിനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വീടുകള്‍ പുനരുദ്ധാരണം ചെയ്യുന്നതെന്ന് വ്യക്തമാക്കണം. ഒപ്പം 3000 ഡോളറിന്റെ നിക്ഷേപവും ഇതിനായി നടത്തണം. ( ഇന്ത്യന്‍ രൂപയില്‍ 2,60,692). ഗ്യാരണ്ടിയായി നല്‍കുന്ന ഈ തുക വീടുകള്‍ പുനരുദ്ധാരണം ചെയ്തു കഴിഞ്ഞാല്‍ തിരിച്ച് ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here