ഇസ്രായേലി പൗരന്മാരയായ അറബ് വംശജർക്ക് തുല്യ പരിഗണന നൽകണമെന്ന ബില്ല് ഇസ്രായേലി പാർലമെന്റ് തള്ളി

0
121

ഇസ്രായേൽ പൗരന്മാരായ അറബ് വംശജർക്ക് തുല്യ പരിഗണന നൽകണമെന്നാവശ്യപ്പെട്ട് അറബ് വംശജനായ യൂസുഫ് ജബരീൻ കൊണ്ടുവന്ന ബില്ല് ഇസ്രായേലി പാർലമെന്റ് തള്ളിക്കളഞ്ഞു. ഇസ്രായേലിൽ 20 ശതമാനം പൗരന്മാരും അറബ് വംശജരാണ്, എന്നാൽ ഇവരെ രണ്ടാംകിട പൗരന്മാരായിട്ടാണ് പരിഗണിക്കുന്നത്, ഇ അവസ്ഥക്ക് മാറ്റം വേണമെന്നും സർക്കാർ ജോലികളിലേക്കും മറ്റും അറബ് വംശജർക്കും അവസരം ലഭ്യമാക്കണം, ഹീബ്രുവിനൊപ്പം അറബിയും രാജ്യത്തിൻറെ ഔദ്യോഗിക ഭാഷയായി പരിഗണിക്കണം, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ നിയമങ്ങളെ മാനദണ്ഡമാക്കി അറബ് വംശജരെ രണ്ടാം കിട പൗരന്മാരായി നിർത്തുന്നത് നിയമങ്ങൾ ഒഴിവാക്കണം എന്നിങ്ങനെയായിരുന്നു ജബരീൻ കൊണ്ടുവന്ന ബില്ലിലെ ആവശ്യങ്ങൾ. ബില്ലിനെ പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ എതിർത്തു.
അറബ് രാഷ്ട്രങ്ങൾ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്തിനകത്തുള്ള അറബികൾക്ക് തുല്യ പരിഗണന നൽകാൻ ഇസ്രായേൽ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മസ്ജിദുൽ അഖ്‌സ ഇൻതിഫാദയുടെ ഇരുപതാം വാർഷികത്തിലാണ് അറബികൾക്ക് തുല്യ പരിഗണന ആവശ്യപ്പെടുന്ന ബില്ല് പാർലമെന്റിൽ വരുന്നത് എന്നതും ശ്രദ്ധേയമാണ്. ഇസ്രായേലിൽ നടക്കുന്നത് സ്ഥാപനവൽകൃതമായ ഉച്ചനീചത്വങ്ങളാണെന്ന് അദ്ദേഹം ആരോപിച്ചു. ഇതര അറബ് രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിന് മുൻപ് സ്വന്തം രാജ്യത്തെ അറബികളെ മാന്യതയോടെ പരിഗണിക്കാൻ ഇസ്രായേൽ തയാറാവണം, അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here