ട്രംപ് മാപ്പർഹിക്കുന്നില്ലെന്ന് ഇറാൻ നേതാവ് ആയത്തുല്ല അലിഖാംനഈ

0
144

തെഹ്റാൻ: ഇറാൻ സൈനിക മേധാവി ജനറൽ ഖ്വാസിം സുലൈമാനിയെ ഡ്രോൺ ആക്രമണത്തിൽ വധിച്ച മുൻ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് മാപ്പർഹിക്കുന്നില്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലിഖാംനഈ. ”തിരിച്ചടി അനിവാര്യം. സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ടയാളോട് തീർച്ചയായും പകരം വീട്ടണം. ഏതു നിമിഷവും അതു പ്രതീക്ഷിക്കാം”-ഖാംനഈ സന്ദേശത്തിൽ വ്യക്തമാക്കി. യു.എസ് പ്രസിഡൻറ് സ്ഥാനമൊഴിഞ്ഞ ട്രംപ് ബുധനാഴ്ച ഫ്ലോറിഡയിലേക്ക് മടങ്ങിയിരുന്നു.
നേരത്തേ സുലൈമാനി കൊല്ലപ്പെട്ടതിെൻറ ഒന്നാംവാർഷികവേളയിലും അദ്ദേഹത്തിെൻറ ഘാതകരെ ലോകത്തിെൻറ ഏതുകോണിലൊളിച്ചാലും പിടികൂടുമെന്ന് ജുഡീഷ്യറി മേധാവി ഇബ്രാഹിം റെയ്സി മുന്നറിയിപ്പു നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here