More

  അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉടൻ പുനരാരംഭിക്കും; സൂചന നൽകി കേന്ദ്രം

  Latest News

  നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച്‌ യുവാവിന് ദാരുണാന്ത്യം: ഭാര്യ ഗുരുതരാവസ്ഥയില്‍

  കുറവിലങ്ങാട്: എംസി റോഡില്‍ കാളികാവ് പള്ളിക്ക് സമീപം കാര്‍ ബൈക്കിലിടിച്ച്‌ യുവാവ് മരിച്ചു. മണ്ണയ്ക്കനാട് ഈഴക്കുന്നേല്‍ ജോര്‍ജ് ജോസഫ് (ജോര്‍ജുകുട്ടി 32) ആണ്...

  അധ്യാപികമാരെ അവഹേളിച്ചവര്‍ വിദ്യാര്‍ഥികള്‍: നാല് പേരെ പൊലീസ് ചോദ്യം ചെയ്തു, ഫോണുകള്‍ പിടിച്ചെടുത്തു

  കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചതിന് പിന്നാലെ അധ്യാപികമാരെ അധിക്ഷേപിച്ചതില്‍ അധികവും വിദ്യാര്‍ത്ഥികളാണെന്ന് വിവരം. ബ്ലൂ ടീച്ചര്‍ ആര്‍മി എന്ന പേരില്‍ സമൂഹ...

  വീണ്ടും ദുരഭിമാന കൊല: 22- കാരനെ വീട്ടില്‍ നിന്ന് വലിച്ചിഴച്ചു, മരത്തില്‍ കെട്ടി, ജീവനോടെ കത്തിച്ചു

  ലഖ്നോ: യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ 22 കാരനെ രാത്രിയില്‍ വീട്ടില്‍നിന്ന് വലിച്ചിറക്കി മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലാണ് സംഭവം. അംബികാ...

  ഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഓഗസ്റ്റിന് മുന്‍പായി പുനരാരംഭിക്കാനാണ് ശ്രമിക്കുന്നതെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി. ഉപാധികളോടെ ആഭ്യന്തര സര്‍വീസുകള്‍ മെയ് 25 മുതല്‍ ആരംഭിക്കാന്‍ തീരുമാനിച്ചതിന് പിറകെയാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ കൂടി തുടങ്ങുന്നതിനെക്കുറിച്ച്‌ വ്യോമയാന മന്ത്രാലയം ആലോചിക്കുന്നത്. 35 നഗരങ്ങളില്‍നിന്ന് ആഭ്യന്തര സര്‍വീസ് ആരംഭിക്കും. വിമാനയാത്രയില്‍ ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കില്ലെന്ന നിലപാട് വ്യോമയാനമന്ത്രി തിരുത്തി. സംസ്ഥാനങ്ങളുടെ സമ്മതമുണ്ടെങ്കിലേ ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങാവൂയെന്ന പ്രതിപക്ഷ നിര്‍ദേശം കേന്ദ്രം തള്ളി.

  കൊറോണ പ്രതിസന്ധി കാരണം മാര്‍ച്ച്‌ 25 ന് നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആഗസ്റ്റ് മാസത്തിന് മുന്‍പായി പുനരാരംഭിക്കാനാണ് വ്യോമയാന മന്ത്രാലയം ശ്രമിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണെന്നും വേഗത്തില്‍ തന്നെ സര്‍വീസുകള്‍ തുടങ്ങാനാകുമെന്നും വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു. ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കില്ലെന്നായിരുന്നു മുന്‍ നിലപാട്. എന്നാല്‍ ക്വാറന്റീനുമായി ബന്ധപ്പട്ടുയര്‍ന്ന ചോദ്യത്തില്‍ മന്ത്രി നിലപാട് തിരുത്തി. ആരോഗ്യസേതുവില്‍ ചുവന്ന സിഗ്‌നല്‍ ഉണ്ടെങ്കില്‍ വിമാനയാത്രക്കനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. പച്ച സിഗ്‌നല്‍ കാണിക്കുന്നവര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതിന്റെ ആവശ്യമില്ലെന്ന് കേരലം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളുടെ നിലപാടിലുള്ള പ്രതികരണമായി മന്ത്രി ആവര്‍ത്തിച്ചു.

  ഓരോ രാജ്യങ്ങളിലെയും നിലവിലെ അവസ്ഥയും ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങളും അനുസരിച്ചായിരിക്കും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു . ആഭ്യന്തര വിമാനസര്‍വീസുകള്‍ മെയ് 25 മുതല്‍ പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. വ്യോമയാനമന്ത്രാലയം വിമാനത്താവളങ്ങള്‍ക്കും ,വിമാനകമ്ബനികള്‍ക്കും നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരമുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരുകയാണ്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

  സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വര്‍ഗീസാണ് (77) മരിച്ചത്. ഏപ്രിൽ 20...

  വിദ്യാര്‍ത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാകാത്ത വിഷമത്തില്‍ ജീവനൊടുക്കിയെന്ന് ബന്ധുക്കള്‍

  മ​ല​പ്പു​റം: വ​ളാ​ഞ്ചേ​രി ഇ​രി​ന്പി​ളി​യ​ത്തെ പ​തി​നാ​ലു​വ​യ​സ്‌​സി​കാ​രി​യു​ടെ ആ​ത്മ​ഹ​ത്യ പ​ഠ​നം മു​ട​ങ്ങി​യ​തി​നാ​ലെ​ന്ന് മാ​താ​പി​താ​ക്ക​ള്‍. സ്മാ​ര്‍​ട്ട്ഫോ​ണും ടി​വി​യും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക്ക് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സ്‌​സി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി​രു​ന്നി​ല്ല. ഇ​ത് കു​ട്ടി​യെ മാ​ന​സി​ക​മാ​യി ത​ള​ര്‍​ത്തി​യി​രു​ന്നു​വെ​ന്ന് മാ​താ​പി​താ​ക്ക​ള്‍ പ​റ​ഞ്ഞു. തിരുന്നലം...

  ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി ബിജെപി മന്ത്രി: സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും ആയിരങ്ങള്‍ തെരുവില്‍

  ബംഗളൂരു: ​ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി കര്‍ണാടക ആരോഗ്യ മന്ത്രി ബി. ശ്രീരാമുലുവിന് ബി.ജെ.പി പ്രവര്‍ത്തകരുടെ വമ്ബന്‍ സ്വീകരണം. ലോക്​ഡൗണിനിടെ പാര്‍ട്ടി പരിപാടികളും പൊതുപരിപാടികളും നടത്തരുതെന്ന മാര്‍ഗനിര്‍ദേശം ലംഘിച്ചുകൊണ്ട് ചിത്രദുര്‍ഗയില്‍...

  സ്മൃതി ഇറാനിയെ കാണാനില്ലെന്ന് പോസ്റ്ററുകൾ; പിന്നില്‍ ഗൂഢാലോചനയെന്ന് ആരോപണം

  ലക്നൗ: കേന്ദ്രമന്ത്രിയും അമേഠിയിലെ പാര്‍ലമെന്റ് അംഗവുമായ സ്മൃതി ഇറാനിയെ കാണാനില്ലെന്ന് പോസ്റ്ററുകൾ. മണ്ഡലത്തിലെ പതിമൂന്നിടങ്ങളിലാണ് ഇത്തരത്തിലുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടുത്.കഴിഞ്ഞ തിരഞ്ഞെടുപ്പിനുശേഷം രണ്ടുദിവസങ്ങളിലായി വളരെക്കുറച്ച്‌ മണിക്കൂറുകള്‍...

  ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ജിദ്ദയില്‍നിന്ന് പറന്നുയര്‍ന്നു: രാത്രി 11 ന് കരിപ്പൂരിലെത്തും

  ജിദ്ദ: ഗള്‍ഫ് മേഖലയില്‍നിന്ന് തന്നെ കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ചൊവ്വാഴ്ച ജിദ്ദ വിമാനത്താവളത്തില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. സ്‌പൈസ് ജെറ്റിന്റെ ബോയിംഗ് 737 വിമാനത്തില്‍ 175 യാത്രക്കാരാണുള്ളത്. രാത്രി 11...
  - Advertisement -

  More Articles Like This

  - Advertisement -