പ്രണയ സാഫല്യം: ബ്രാഹ്മണ യുവതിയെ വിവാഹം ചെയ്ത് ദലിത് എം.എല്‍.എ

0
989

ജാതിയുടെയും മതത്തിന്റെയും പേരില്‍ കൊലപാതകവും മാനഭംഗങ്ങളും നടക്കുമ്പോള്‍ പ്രണയത്തിന് ജാതിയില്ലെന്ന് തെളിയിച്ച് പ്രണയസാഫല്യം. കുടുംബത്തിന്റെ എതിര്‍പ്പുകളെ മറികടന്ന് ദലിതനായ പ്രഭു വിവാഹം കഴിച്ചത് ബ്രാഹ്മണ യുവതിയെ. എഐഎഡിഎംകെ എംഎല്‍എ പ്രഭുവിന്റെയും 19 കാരിയായ കോളജ് വിദ്യാര്‍ഥി എസ് സൗന്ദര്യയുടെയും വിവാഹമാണ് നടന്നത്.

കല്ലക്കുറിച്ചി മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് 36കാരനായ പ്രഭു.തിങ്കളാഴ്ച പ്രഭുവിന്റെ വീട്ടില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ ഇതിനിടയില്‍ മകളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് സൌന്ദര്യയുടെ പിതാവും ക്ഷേത്രത്തിലെ പൂജാരിയുമായ സ്വാമിനാഥന്‍ പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

സൗന്ദര്യയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം കഴിച്ചു എന്ന ആരോപണം പ്രഭു നിഷേധിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണ് ഇറങ്ങിവന്നതെന്ന് സൌന്ദര്യയും പറഞ്ഞു. വിവാഹാലോചനയുമായി പ്രഭു സൌന്ദര്യയുടെ വീട്ടുകാരെ സമീപിച്ചെങ്കിലും അവര്‍ സമ്മതിക്കാത്തതുകൊണ്ടാണ് ഇത്തരത്തില്‍ വിവാഹം ചെയ്യേണ്ടി വന്നതെന്നും തന്റെ വീട്ടുകാരുടെ പൂര്‍ണ്ണസമ്മതമുണ്ടായിരുന്നതായും പ്രഭു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here